‘നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്’; നടിയെ ആക്രമിച്ച കേസിൽ വിധി വരാനിരിക്കെ പ്രതികരണവുമായി ഡബ്ല്യുസിസി
/uploads/allimg/2025/12/3343491951608671211.jpgതിരുവനന്തപുരം∙ നടിയെ ആക്രമിച്ച കേസിൽ നാളെ വിധി വരാനിരിക്കെ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പെന്നായിരുന്നു ഡബ്ല്യുസിസി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ‘‘ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽനിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.അവൾ തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും കേരളക്കരയെ ഒന്നാകെയുമാണ്. അതിന്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മനസാക്ഷിയെ പൊളിച്ചെഴുത്തു നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയർത്തുകയും ചെയ്തു. ഈ കാലയളവിൽ ഉടനീളം നിയമസംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ ആവൾ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകളില്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകൾക്കും വേണ്ടിയുള്ളതാണ്. ഞങ്ങൾ അവളോടൊപ്പവും ഇത് നോക്കിക്കാണുന്ന മറ്റെല്ലാ അതിജീവിതകൾക്കും ഒപ്പവും നിൽക്കുന്നു’’– ഡബ്ല്യുസിസി കുറിച്ചു.
[*] Also Read നടിയെ പീഡിപ്പിച്ച കേസിൽ വിധി നാളെ; ആരൊക്കെ അകത്താകും? തെളിയുമോ ഗൂഢാലോചനക്കുറ്റം?
നടിയെ പീഡിപ്പിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെയാണു വിധി പറയുന്നത്. കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞോ എന്നതാണു പ്രധാന ചോദ്യം. കുറ്റം തെളിഞ്ഞാൽ മറ്റു പ്രതികൾക്കു ലഭിക്കുന്ന അതേ ശിക്ഷ തന്നെ ഗൂഢാലോചനയിൽ പങ്കെടുത്തവർക്കും ലഭിക്കും. സ്ത്രീ സുരക്ഷാ കാര്യങ്ങളിലെ നയരൂപീകരണത്തിനും മലയാള സിനിമാ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധിക്കുന്നതിനും വഴിയൊരുക്കിയ കേസിലാണു വിധി പറയുന്നത്. അന്തിമവിധി തയാറാക്കുന്നതിൽ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നേരിട്ടാൽ മാത്രമേ വിധി മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കൂ. കേസിന്റെ പല ഘട്ടങ്ങളിലായി ജാമ്യം ലഭിച്ച മുഴുവൻ പ്രതികളും ഇപ്പോൾ പുറത്താണ്. 3 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന മുഴുവൻ പ്രതികളെയും അപ്പോൾതന്നെ ജയിലിലേക്കു വിടും.
[*] Also Read നടിയെ ആക്രമിച്ച കേസ്: ഡിസംബർ 8ന് വിധി പറയും, കേസിൽ നടൻ ദിലീപ് എട്ടാം പ്രതി
English Summary:
Actress Assault Case : WCC instagram Post in support of actress.
Pages:
[1]