ടേക്ക് ഓഫിന് ഏതാനും നിമിഷങ്ങൾ; വിമാനത്തിനുള്ളിൽ കയറി പ്രാവ്; വീണ്ടും ചർച്ചയായി ഇൻഡിഗോ വിമാനം – വിഡിയോ
/uploads/allimg/2025/12/5414232990208330559.jpgബെംഗളൂരു ∙രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുന്നതും വൈകുന്നതുംതുടരുന്നതിനിടെ, വിമാനത്തിനുള്ളിൽ പ്രാവ് കയറിയ സംഭവം ഏറെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ബെംഗളൂരു – വഡോദര ഇൻഡിഗോ വിമാനത്തിലാണ് ടേക്ക്–ഓഫിന് തൊട്ട് മുന്‍പ് പ്രാവ് കാബിനുള്ളിൽ കയറിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
[*] Also Read ഇന്‍ഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി; സ്ഥിതി മെച്ചപ്പെടുന്നു, ഇന്ന് 1650 സര്‍വീസുകള്‍
Never thought I could see a pigeon in flight in a flight 🤣🤣#noAI #livevideo #indigo #indigosecurity #Indigoairlines
What if this was a bird like drone? #securityalert #securitybreach #concern
Video courtesy : Vikram Parekh
From Vadodara to Bangalore flight pic.twitter.com/GlFQ1putZa— Karn Parekh (@karnparekh) December 5, 2025
വിമാനത്തിനുള്ളിൽ കയറിയ പ്രാവ് പിന്നീട് യാത്രക്കാരുടെ തലയ്ക്കു മുകളിലൂടെ പറന്നു നടക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. യാത്രക്കാരും വിമാന ജീവനക്കാരും പ്രാവിനെ പിടികൂടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും പിടികൂടാനായില്ല. യാത്രക്കാരിൽ ഒരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി കമന്റുകളാണ് വിഡിയോയ്ക്കു താഴെ വന്നത്. തുടർന്ന് സംഭവം ചർച്ചാവിഷയമായി മാറുകയായിരുന്നു.
[*] Also Read ഒപ്പം ഭർത്താവിന്റെ മൃതദേഹം, വിമാനം എപ്പോൾ പോകുമെന്ന് അറിയില്ല; ഇൻഡിഗോ പ്രതിസന്ധിക്കിടെ നൊമ്പരക്കാഴ്ചയായി അധ്യാപിക
അതേസമയം, തുടർച്ചയായി ഇൻഡിഗോ വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് എയർലൈൻസ് ടിക്കറ്റ് റീഫണ്ടായി ഇതുവരെ 610 കോടി രൂപ മടക്കി നൽകി. ഞായറാഴ്ച രാത്രി എട്ടിനു മുന്‍പ് റീഫണ്ട് തുക നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ 3000 ബാഗേജുകള്‍ യാത്രക്കാരുടെ വിലാസങ്ങളില്‍ കമ്പനി എത്തിച്ചുകൊടുത്തു. ബാഗുകള്‍ എത്തിക്കാന്‍ 48 മണിക്കൂര്‍ സമയമാണ് കേന്ദ്രം അനുവദിച്ചത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @karnparekh എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Indigo Flight Disrupted by Bird: A pigeon in an IndiGo flight from Bengaluru to Vadodara became a viral sensation after being spotted inside the cabin just before takeoff. This unusual event adds to the airline\“s recent troubles involving nationwide flight cancellations and delays.
Pages:
[1]