പകൽ മുഴുവൻ വോട്ടഭ്യർഥന, വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന; മലപ്പുറത്ത് വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
/uploads/allimg/2025/12/2573835664890195102.jpgഎടക്കര (മലപ്പുറം)∙ തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണു മരിച്ചത്.
[*] Also Read ചവറയിൽ വയോധിക വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ചെറുമകൻ കസ്റ്റഡിയിൽ, ലഹരിക്ക് അടിമ
പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വേട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭർത്താവ്: അബദുറഹിമാൻ. English Summary:
UDF Candidate Dies After Election Campaign in Malappuram: The candidate, Vattath Haseena, was contesting from the Moothadam panchayat and was an Anganwadi teacher.
Pages:
[1]