cy520520 Publish time 2025-12-8 11:51:12

നടിയെ പീഡിപ്പിച്ച കേസ്: ഗൂഢാലോചനാവാദം ആദ്യം ഉയർന്നത് സിനിമക്കാരുടെ യോഗത്തിൽ; ഉന്നയിച്ചത് മഞ്ജു വാരിയർ

/uploads/allimg/2025/12/3760013357871146238.jpg



കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ഗൂഢാലോചനാവാദം ആദ്യം ആരോപിക്കപ്പെട്ടത് അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രപ്രവർത്തകർ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ്. നടി മഞ്ജു വാരിയരാണ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്. ഈ കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായിരുന്ന മഞ്ജു കോടതിയിൽ നൽകിയ മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കോടതിവിധിയിലൂടെ മാത്രമേ ഈ മൊഴികൾ പുറത്തുവരൂ.

[*] Also Read ‘ജീവനോടെയുള്ളതു വരെ മോൾക്കൊപ്പം ഉണ്ടാവും’; കേസിന്റെ ‌‍ഗതിതിരിച്ചത് ആ 2 പേർ, പക്ഷേ വിധി കേൾക്കാനില്ല


കേസിന്റെ വിചാരണനടപടികൾ തുറന്ന കോടതിയിൽ നടക്കാത്തതിനാൽ ഇതുസംബന്ധിച്ച അതിജീവിതയുടെ മൊഴികളും ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

[*] Also Read നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്; ദിലീപ് അടക്കം 10 പ്രതികളും കോടതിയിൽ ഹാജരാകും


എന്നാൽ സംഭവത്തിനുശേഷം അതിജീവിത നൽകിയ അഭിമുഖങ്ങളിൽ ഇതുസംബന്ധിച്ച സൂചനകളുണ്ട്. കേസിലെ മുഖ്യ പ്രതിയായ നടനു മറ്റൊരു നടിയുമായുണ്ടായിരുന്ന അടുപ്പത്തെപ്പറ്റി അദ്ദേഹത്തിന്റെ ഭാര്യയായ നടി ചോദിച്ചപ്പോൾ ഒന്നും ഒളിച്ചുവയ്ക്കാൻ തോന്നിയില്ലെന്നും അറിയാവുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞെന്നുമാണ് അതിജീവിത പലപ്പോഴായി വെളിപ്പെടുത്തിയത്. ഇതുതന്നെയാണു കോടതിയിൽ സാക്ഷിമൊഴിയായി പറഞ്ഞതെങ്കിൽ ആ മൊഴിയാണു ഗൂഢാലോചനാവാദത്തിലേക്കു വിരൽചൂണ്ടുന്ന നിർണായക സൂചന. ഇതിനെ പിന്താങ്ങുന്ന കാര്യങ്ങളാണു സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
The Conspiracy Theory in the Actress Abduction Case: Actress abduction case focuses on the conspiracy allegations surrounding the incident.
Pages: [1]
View full version: നടിയെ പീഡിപ്പിച്ച കേസ്: ഗൂഢാലോചനാവാദം ആദ്യം ഉയർന്നത് സിനിമക്കാരുടെ യോഗത്തിൽ; ഉന്നയിച്ചത് മഞ്ജു വാരിയർ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com