അമ്മ ഉണരുന്നില്ലെന്ന് കുട്ടികൾ, അയൽക്കാരെത്തിയപ്പോൾ യുവതി കിടക്കയിൽ മരിച്ച നിലയിൽ; ഭർത്താവിനെ കാണാനില്ല
/uploads/allimg/2025/12/1631065014331848092.jpgകാരമുക്ക് (തൃശൂർ)∙ മണലൂർ ഗവ.ഐടിഐ റോഡിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ തൃക്കുന്ന് സ്വദേശി പുത്തൻപുരയ്ക്കൽ സലീഷിന്റെ ഭാര്യ നിഷമോൾ (35) ആണ് മരിച്ചത്. ഭർത്താവ് സലീഷിനെ കാണാനില്ല. ഇന്നലെ രാവിലെയാണ് മുറിയിലെ കിടക്കയിൽ നിഷയെ മരിച്ച നിലയിൽ കണ്ടത്. കുട്ടികൾ അടുത്തവീട്ടിൽ ചെന്ന് അമ്മ ഉണരുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് അയൽക്കാരെത്തി നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.
[*] Also Read പകൽ മുഴുവൻ വോട്ടഭ്യർഥന, വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന; മലപ്പുറത്ത് വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
അന്തിക്കാട് പൊലീസെത്തി സലീഷിനെ പലതവണ ഫോണിൽ വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ മരണകാരണം പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. സലീഷ് വരാതിരുന്നതിനെ തുടർന്ന് വൈകിട്ട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഒന്നര വർഷമായി ഐടിഎ റോഡിലെ വാടക വീട്ടിലാണ് താമസം. കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തിൽ ഒന്നര വർഷത്തിലേറെയായി സെയിൽസ് ജോലി ചെയ്തിരുന്ന നിഷ 2 ദിവസമായി അവധിയിലായിരുന്നു.
[*] Also Read ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
ചാലക്കുടി സ്വദേശിനിയായ നിഷ നേരത്തേ വിവാഹിതയായിരുന്നു. അസുഖം മൂലം ആദ്യഭർത്താവ് മരിച്ചു. തുടർന്നാണു നിഷയും സലീഷും വിവാഹിതരായത്. നിഷയുടെ ആദ്യ ഭർത്താവിലുള്ള 2 കുട്ടികളാണ് ഇവരോടൊപ്പം താമസം. സലീഷുമായുള്ള ബന്ധത്തിൽ മക്കളില്ല. നിഷയെ സലീഷ് മർദിക്കാറുണ്ടെന്നും പൊലീസിൽ നേരത്തേ പല തവണ പരാതി നൽകിയിട്ടുണ്ടെന്നും പറയുന്നു. മക്കൾ: വൈഗ, വേദ.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Manalur woman found dead in a rented house near ITI Road, Thrissur. The husband, Salish, is missing, and police are investigating the suspicious circumstances surrounding her death.
Pages:
[1]