LHC0088 Publish time 2025-12-8 18:21:04

അപ്പീൽ പോകും, മുഖ്യമന്ത്രിയുമായി സംസാരിച്ചു; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് നിയമമന്ത്രി

/uploads/allimg/2025/12/5742344671177846229.jpg



കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കു പിന്നാലെ അപ്പീലുമായി പോകണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ്. ‘‘മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദേശിച്ചത്. സർക്കാർ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പം ഉറച്ചാണ് നിൽക്കുന്നത്. അത് അവർക്കും ബോധ്യമുള്ളതാണ്. പൂർണമായും അവർക്കു നീതി കിട്ടണം എന്നതാണ് സർക്കാരിന്റെ ആവശ്യം’’ – അദ്ദേഹം പറഞ്ഞു.

[*] Also Read എല്ലാം തുടങ്ങിയത് മഞ്ജു പറഞ്ഞിടത്തുനിന്ന്; എനിക്കെതിരെ ഗൂഢാലോചന നടന്നു: ദിലീപ്


‘‘പ്രതികളുടെ ജാമ്യഹർജിക്കെതിരെ പ്രമുഖ അഭിഭാഷകരെയാണ് പ്രോസിക്യൂഷനും രംഗത്തിറക്കിയത്. സുപ്രീംകോടതിയിലും മുതിർന്ന അഭിഭാഷകരെ ഉൾപ്പെടെ സർക്കാർ ഇറക്കി. എന്നാൽ വ്യത്യസ്തമായുള്ള വിധിയാണ് ഇപ്പോൾ വന്നത്. കുറ്റം തെളിയിക്കപ്പെട്ടു. ഗൂഢാലോചനയെക്കുറിച്ചുള്ള കാര്യത്തിൽ വിധി പകർപ്പ് പുറത്തുവന്നാലേ പൂർണമായി കാര്യങ്ങൾ അറിയാൻ സാധിക്കൂ. സാധാരണയിലും വ്യത്യസ്തമായി ഈ കേസിന്റെ ആർഗ്യൂമെന്റിൽ ഓരോ തവണയും ഉയർത്തിയിട്ടുള്ള കാര്യങ്ങൾ അതിനാധാരമായ തെളിവുകൾ തുടങ്ങി 1512 പേജുള്ള ആർഗ്യൂമെന്റ് നോട്ട് ആണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. അതിന് അനുസൃതമായുള്ള വിധിയല്ല ഇപ്പോൾ വന്നിട്ടുള്ളത്’’ – പി.രാജീവ് പറഞ്ഞു.

[*] Also Read ‘നന്ദി ദൈവമേ, സത്യമേവ ജയതേ’; ദിലീപിനെ ചേർത്തുപിടിച്ച് നാദിർഷ


‘‘മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അപ്പീൽ പോകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഡിജിപിയുമായും സംസാരിച്ചു. വിധിന്യായം വിശദമായി പഠിച്ച് അപ്പീൽ പോകും. ഇതുസംബന്ധിച്ച് പ്രാരംഭ നടപടികൾ തുടങ്ങാൻ പ്രോസിക്യൂഷനോട് നിർദേശിച്ചിട്ടുണ്ട്. വിധി വായിച്ചാലേ പോരായ്മ എവിടെയാണ് വന്നിട്ടുള്ളതെന്ന് അറിയാൻ സാധിക്കൂ. പഴുതടച്ച അന്വേഷണമാണ് നടന്നത്. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം സർക്കാർ നൽകിയിരുന്നു. അതിജീവിതയ്ക്കു പൂർണമായും നീതി ലഭിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് സർക്കാരിന്റെ തീരുമാനം’’ – പി. രാജീവ് പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Kerala Government to Appeal Actress Assault Case Verdict:The Kerala government has decided to appeal the trial court\“s verdict in the actress assault case.
Pages: [1]
View full version: അപ്പീൽ പോകും, മുഖ്യമന്ത്രിയുമായി സംസാരിച്ചു; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് നിയമമന്ത്രി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com