Chikheang Publish time 2025-12-8 20:51:12

827 കോടി റീഫണ്ട്; ഇൻഡിഗോയിൽ റദ്ദായത് 5 ലക്ഷത്തിലേറെ ടിക്കറ്റ്, ഇന്ന് 1802 സർവീസുകൾ

/uploads/allimg/2025/12/9175712367880019738.jpg



ന്യൂഡൽഹി ∙ ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി മൂലം റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് തുകയായി ഇതുവരെ 827 കോടി രൂപ കമ്പനി മടക്കിനൽകി. 9.55 ലക്ഷം പിഎൻആറുകൾക്കാണ് (പാസഞ്ചർ നെയിം റെക്കോർഡുകൾ) ഇത്രയും തുക മടക്കിനൽകിയത്. പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഡിസംബർ 1 മുതൽ 7 വരെ മാത്രം 5.86 ലക്ഷം പിഎൻആർ ടിക്കറ്റുകളാണ് റദ്ദായത്. ഇവയുടെ മാത്രം റീഫണ്ട് മൂല്യം 569.65 കോടിയാണ്. നവംബർ 21 മുതൽ ഡിസംബർ 7 വരെ ഇത് ആകെ 827 കോടി രൂപയാണ്.

[*] Also Read ഇൻഡിഗോ പ്രതിസന്ധി: രാവിലത്തെ ദമാം വിമാനം പുറപ്പെട്ടത് വൈകിട്ട്; സർവീസുകൾ സാധാരണ നിലയിലേക്കെന്ന് സിഇഒ, പ്രതിഷേധം തുടരുന്നു


തുക റീഫണ്ട് ചെയ്യാനായി കേന്ദ്രം നിശ്ചയിച്ച സമയപരിധി ഞായറാഴ്ച രാത്രി 8 വരെയായിരുന്നു. വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ 4,500 ബാഗുകൾ ഇതുവരെ ഉപയോക്താക്കളുടെ വീടുകളിലെത്തിച്ചു. ബാക്കി 4,500 ബാഗുകൾ അടുത്ത 36 മണിക്കൂറിനുള്ളിൽ നൽകും. തിങ്കളാഴ്ച 1802 സർവീസുകൾ നടത്തുമെന്നാണ്ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. ഏകദേശം 500 സർവീസുകളാണ് റദ്ദാവുക.

[*] Also Read വിമാന ടിക്കറ്റിന് ഉയർന്ന നിരക്ക്: കേന്ദ്ര ഉത്തരവിനുശേഷം ബുക്ക് ചെയ്തവർക്ക് അധിക തുക തിരികെ ലഭിക്കും
English Summary:
IndiGo Issues Massive Flight Refund: IndiGo Refund is a substantial reimbursement of ₹827 crore to passengers due to widespread flight cancellations. These refunds cover 9.55 lakh PNR.
Pages: [1]
View full version: 827 കോടി റീഫണ്ട്; ഇൻഡിഗോയിൽ റദ്ദായത് 5 ലക്ഷത്തിലേറെ ടിക്കറ്റ്, ഇന്ന് 1802 സർവീസുകൾ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com