അതിജീവിതയെ അപമാനിച്ച കേസ്: സന്ദീപ് വാരിയരുടെയും രഞ്ജിതയുടെയും മുൻകൂർ ജാമ്യ ഹർജി മാറ്റി
/uploads/allimg/2025/12/2418008621779844214.jpgതിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡന കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഡിസംബർ 10 ലേക്ക് മാറ്റി. കേസ് പരിഗണിച്ച സമയം പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്ത കാരണത്താലാണ് മാറ്റിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
[*] Also Read ‘രാഹുൽ ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി, ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞു കൊണ്ടിരുന്നു’
അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ് എടുത്തത്. ഇതേ കേസിൽ അഞ്ചാം പ്രതി രാഹുൽ ഈശ്വരിന്റെ ജാമ്യ ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. English Summary:
Anticipatory bail hearings postponed for Sandeep Warrier and Ranjitha Pulickan: The anticipatory bail hearing for Sandeep Warrier and Ranjitha Pulickan in the survivor defamation case has been postponed to Dec 10. The Thiruvananthapuram court adjourned the hearing due to the police\“s failure to submit their report.
Pages:
[1]