മുലപ്പാൽ കുടിച്ചതിന് പിന്നാലെ ശ്വാസം മുട്ടൽ; പിഞ്ചുകുഞ്ഞ് മരിച്ചു
/uploads/allimg/2025/12/3906796219548637724.jpgകാസർകോട്∙ എട്ടുമാസം പ്രായമായ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. തിങ്കൾ രാവിലെ എട്ടോടെയാണ് സംഭവം.
[*] Also Read അമ്മ ഉണരുന്നില്ലെന്ന് കുട്ടികൾ, അയൽക്കാരെത്തിയപ്പോൾ യുവതി കിടക്കയിൽ മരിച്ച നിലയിൽ; ഭർത്താവിനെ കാണാനില്ല
മുലപ്പാൽ നൽകിയതിനു പിന്നാലെ കുഞ്ഞിന് ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുട്ടിക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
[*] Also Read പകൽ മുഴുവൻ വോട്ടഭ്യർഥന, വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന; മലപ്പുറത്ത് വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
English Summary:
Infant death Kasaragod: A tragic incident occurred where an eight-month-old baby died after choking on breast milk in Kasaragod, Kerala.
Pages:
[1]