‘എന്തിനാണിപ്പോൾ വന്ദേമാതരത്തിൽ ചർച്ച? കേന്ദ്രത്തിന്റെ ലക്ഷ്യം വേറെ’; ആഞ്ഞടിച്ച് പ്രിയങ്ക
/uploads/allimg/2025/12/6518788299165184791.jpgന്യൂഡൽഹി∙ ദേശീയഗീതമായ വന്ദേമാതരത്തിൽ ഇപ്പോൾ എന്തിനാണ് പാർലമെന്റിൽ ഒരു ചർച്ച നടത്തേണ്ട ആവശ്യകതയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച പ്രിയങ്ക, വന്ദേമാതരം ചർച്ചയാക്കുന്നത് ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് വിഷയം മാറ്റാനാണെന്നും വരാനിരിക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ആരോപിച്ചു.
[*] Also Read ‘വന്ദേ മാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു’; പ്രധാന വരികൾ നെഹ്റു ഒഴിവാക്കിയെന്ന് മോദി; ലോക്സഭയിൽ ചർച്ച തുടങ്ങി
‘‘പാർലമെന്റിൽ ഇന്ന് വന്ദേമാതരം ചർച്ചയാക്കുന്നതിനു പിന്നിൽ രണ്ട് ലക്ഷ്യങ്ങളാണ് കേന്ദ്രത്തിനുള്ളത്. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ആ സാഹചര്യത്തിൽ നമ്മുടെ പ്രധാനമന്ത്രി തന്റെ റോൾ ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. നമ്മുടെ സ്വാതന്ത്രത്തിനായി പോരാടിയവർക്കും ജീവത്യാഗം ചെയ്തവർക്കും എതിരെ ആരോപണമുയർത്താൻ കേന്ദ്രം ഇത് അവസരമാക്കുകയാണ്. ഇതിലൂടെ, രാജ്യത്തെ ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. നിങ്ങൾ തിരഞ്ഞെടുപ്പുകൾക്കായും ഞങ്ങൾ രാജ്യത്തിനായുമാണ് നിലകൊള്ളുന്നത്. എത്ര തിരഞ്ഞെടുപ്പുകൾ ഞങ്ങൾ തോറ്റുവെന്നത് കാര്യമാക്കുന്നില്ല, ഞങ്ങൾ ഇവിടെയിരുന്ന് നിങ്ങളുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടും. രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം ഞങ്ങൾ തുടരും. നിങ്ങൾക്കത് തടയാനാവില്ല’’ –പ്രിയങ്ക പറഞ്ഞു.
[*] Also Read വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
വന്ദേ മാതരത്തിന്റെ 150ാം വാർഷികത്തിന്റെ ഭാഗമായാണ് പാർലമെന്റിൽ ചർച്ച നടത്തിയത്. വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ 1937ൽ ഒഴിവാക്കിയെന്നും ഇതാണു വിഭജനത്തിന്റെ വിത്തുകൾ പാകിയതെന്നുമുള്ള ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർന്നത് സഭയിൽ ബഹളത്തിനിടയാക്കിയിരുന്നു. മുസ്‍ലിം ലീഗിന്റെ സമ്മർദത്തിനു വഴങ്ങി ഗാനത്തിലെ പ്രധാന വരികൾ നെഹ്റു ഒഴിവാക്കിയെന്നായിരുന്നു മോദി പറഞ്ഞത്. എന്നാൽ, ഇത് വർഗീയ വാദികൾ പിന്നീട് നിർമിച്ച നുണയാണെന്ന് പ്രിയങ്ക മറുപടി നൽകി. 1937ൽ നെഹ്റു സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്ത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ മറുപടി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Priyanka Gandhi Slams Narendra Modi Over Vande Mataram Debate: She alleges the BJP is targeting the West Bengal election and distorting history for political gain, while Congress remains committed to fighting for the country.
Pages:
[1]