നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; വിധിയിൽ പ്രതികരിച്ച് പ്രമുഖർ – പ്രധാന വാർത്തകൾ
/uploads/allimg/2025/12/7346694289505439215.jpgനടിയെ ആക്രമിച്ച കേസിൽ വിധി വന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു, ഒന്നു മുതൽ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്നും വിധിന്യായത്തിൽ പറഞ്ഞു. വിധിയോടനുബന്ധിച്ചു ഉയർന്ന പ്രതികരണങ്ങളും ശ്രദ്ധേയമായി. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി പറയുമെന്ന വാർത്തയും പ്രധാന വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.
തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും എല്ലാം തുടങ്ങിയത് ‘അമ്മ’യുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിനു ശേഷമെന്നും നടൻ ദിലീപ്. കോടതി വിധിക്കുശേഷം പ്രതികരിക്കുകയായിരുന്നു നടൻ.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കേസ് വാദിച്ച് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതിയാക്കിയതിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്കു പങ്കുണ്ടെന്നും ന്യായമായ വിധി പ്രതീക്ഷിച്ചിരുന്നെന്നും ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകൻ ബി.രാമൻ പിള്ള.
നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപനത്തിനു പിന്നാലെ വൈകാരിക കുറിപ്പുമായി ഉമാ തോമസ് എംഎൽഎ. ഭർത്താവും അന്തരിച്ച കോൺഗ്രസ് നേതാവുമായ പി.ടി.തോമസ് നടിക്ക് നീതി ലഭിക്കാനായി നടത്തിയ ഇടപെടലുകൾ പരാമർശിച്ചാണ് കുറിപ്പ്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡന കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഡിസംബർ 10 ലേക്ക് മാറ്റി.
ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി പറയും. ഹർജിയിൽ വിധി വരുന്നതു വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്നു കോടതി പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. English Summary:
Today\“s Recap: 08-12-2025
Pages:
[1]