സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചു; ഓട്ടോ ഇടിച്ചത് വോട്ടർമാരെ കണ്ടു മടങ്ങുമ്പോൾ
/uploads/allimg/2025/12/1779280968820834323.jpgതിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി മടങ്ങുമ്പോൾ ഓട്ടോ ഇടിച്ച് ഗുരുതര പരുക്കേറ്റ സ്ഥാനാർഥി മരിച്ചു. തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് (60) ആണ് മരിച്ചത്. അപകടത്തിൽ സാരമായി പരുക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേയാണ് അന്ത്യം.
[*] Also Read പാതി കേരളം നാളെ പോളിങ് ബൂത്തിലേക്ക്; 36,630 സ്ഥാനാർഥികൾ, 1.3 കോടി വോട്ടർമാർ, ഒരുക്കം പൂർണം
ശനിയാഴ്ച രാത്രി ഞാറവിള–കരയടിവിള റോഡിലായിരുന്നു സംഭവം. വോട്ടർമാരെ കണ്ടു മടങ്ങുമ്പോൾ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിരുന്നു. വാഹനം ഇടിച്ച സംഭവത്തിൽ സംശയവും ദുരൂഹതയും ഉണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരിക്കുകയാണ്.
[*] Also Read പകൽ മുഴുവൻ വോട്ടഭ്യർഥന, വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന; മലപ്പുറത്ത് വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
English Summary:
Candidate death in accident: A tragic incident occurred where an independent candidate Justin Francis from Vizhinjam ward in Thiruvananthapuram died after being hit by an auto rickshaw while returning from meeting voters.
Pages:
[1]