deltin33 Publish time 2025-12-9 01:51:19

വിമാനയാത്ര മുടങ്ങിയവർക്കായി സ്പെഷൽ ട്രെയിനുകൾ; ബുക്കിങ് തുടങ്ങി

/uploads/allimg/2025/12/5404141385722085313.jpg



തിരുവനന്തപുരം∙ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതു മൂലം യാത്ര മുടങ്ങിയവർക്കായി ഹൈദരാബാദിലേക്കും ചണ്ഡ‍ിഗഡിലേക്കും സ്പെഷൽ ട്രെയിനുകളുമായി റെയിൽവേ. കോട്ടയം–ഹൈദരാബാദ് സ്പെഷൽ (07086) ഡിസംബർ 10ന് രാവിലെ 7.45ന് പുറപ്പെട്ട് 12ന് ഉച്ചയ്ക്ക് 1.35ന് ഹൈദരാബാദിലെത്തും. കേരളത്തിലെ സ്റ്റോപ്പുകൾ– എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്. 15 തേഡ് എസി കോച്ചുകളാണു ട്രെയിനിലുള്ളത്. ബുക്കിങ് ആരംഭിച്ചു.

[*] Also Read 827 കോടി റീഫണ്ട്; ഇൻഡിഗോയിൽ റദ്ദായത് 5 ലക്ഷത്തിലേറെ ടിക്കറ്റ്, ഇന്ന് 1802 സർവീസുകൾ


തിരുവനന്തപുരം–ചണ്ഡിഗഡ് സ്പെഷൽ (06192) ട്രെയിൻ ഡിസംബർ 10ന് രാവിലെ 7.45ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചണ്ഡിഗഡിലെത്തും. കോട്ടയം, മംഗളൂരു, പൻവേൽ, നിസാമുദ്ദീൻ വഴിയാണു സർവീസ്.

[*] Also Read വിമാന ടിക്കറ്റിന് ഉയർന്ന നിരക്ക്: കേന്ദ്ര ഉത്തരവിനുശേഷം ബുക്ക് ചെയ്തവർക്ക് അധിക തുക തിരികെ ലഭിക്കും
English Summary:
Railway Announces Special Trains After Flight Cancellations: Special trains are arranged for those whose travels were disrupted due to the cancellation of Indigo flights. Railways introduced special trains to Hyderabad and Chandigarh.
Pages: [1]
View full version: വിമാനയാത്ര മുടങ്ങിയവർക്കായി സ്പെഷൽ ട്രെയിനുകൾ; ബുക്കിങ് തുടങ്ങി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com