LHC0088 Publish time 2025-12-9 01:51:20

ജപ്പാനിൽ 7.6 തീവ്രതയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്, 3 മീറ്റർ ഉയരത്തിൽ തിരമാലകൾക്ക് സാധ്യത

/uploads/allimg/2025/12/4266031227073019317.jpg



ടോക്യോ∙ 7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്.

[*] Also Read 827 കോടി റീഫണ്ട്; ഇൻഡിഗോയിൽ റദ്ദായത് 5 ലക്ഷത്തിലേറെ ടിക്കറ്റ്, ഇന്ന് 1802 സർവീസുകൾ


ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അമോരിയിൽ നിന്ന് 80 കി.മീ അകലെ സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 50 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ ടോക്യോയിൽ വരെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

[*] Also Read വിമാന ടിക്കറ്റിന് ഉയർന്ന നിരക്ക്: കേന്ദ്ര ഉത്തരവിനുശേഷം ബുക്ക് ചെയ്തവർക്ക് അധിക തുക തിരികെ ലഭിക്കും
English Summary:
Japan Earthquake: A 7.6 magnitude earthquake struck Japan\“s northeastern coast, prompting tsunami warnings for areas including Hokkaido, Amori, and Iwate.
Pages: [1]
View full version: ജപ്പാനിൽ 7.6 തീവ്രതയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്, 3 മീറ്റർ ഉയരത്തിൽ തിരമാലകൾക്ക് സാധ്യത

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com