Chikheang Publish time 2025-12-9 02:51:10

ഹോട്ടലിൽ വച്ച് അപമര്യാദ; സിനിമാ പ്രവർത്തകയുടെ പരാതിയിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കേസ്

/uploads/allimg/2025/12/1918492698442179775.jpg



തിരുവനന്തപുരം∙ ഐഎഫ്എഫ്‌കെ സെലക്‌ഷന്‍ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന സിനിമാ പ്രവർത്തകയുടെ പരാതിയിൽ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സംവിധായകന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്ന് സിനിമാ പ്രവർത്തകയുടെ പരാതിയിൽ പറയുന്നു.

[*] Also Read സുലേഖ ബീവിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്; കൊച്ചുമകന്റെ പേരിൽ വധശ്രമം ഉൾപ്പെടെ 5 കേസുകൾ


തിരുവനന്തപുരത്തെ ഹോട്ടലില്‍വച്ചായിരുന്നു സംഭവം. ഐഎഫ്എഫ്‌കെ ജൂറി ചെയർമാനാണ് പി.ടി.കുഞ്ഞുമുഹമ്മദ്. ഇടത് സഹയാത്രികനായ കുഞ്ഞുമുഹമ്മദ് ഗുരുവായൂരിൽ നിന്ന് രണ്ടു തവണ സിപിഎം സ്വതന്ത്ര എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. English Summary:
PT Kunju Muhammed is facing a sexual harassment case: The complaint alleges inappropriate behavior during an IFFK screening, leading to police action in Thiruvananthapuram. The director, who is also a former MLA, is currently under investigation.
Pages: [1]
View full version: ഹോട്ടലിൽ വച്ച് അപമര്യാദ; സിനിമാ പ്രവർത്തകയുടെ പരാതിയിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കേസ്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com