cy520520 Publish time 2025-12-9 05:21:06

‘ജനാധിപത്യവും പാക്കിസ്ഥാനും ഒരുമിച്ചുപോവില്ല’: പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ പ്രതികരിച്ച് ഇന്ത്യ

/uploads/allimg/2025/12/9030815367296857286.jpg



ന്യൂഡൽഹി ∙ ജനാധിപത്യവും പാക്കിസ്ഥാനും ഒരുമിച്ചുപോവില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. അതിർത്തിക്കപ്പുറത്തെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പറഞ്ഞ ജയ്സ്വാൾ, ജനാധിപത്യവും പാക്കിസ്ഥാനും ഒരുമിച്ചുപോകില്ലെന്നും അതിനാൽ കൂടുതൽ ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താസമ്മേളനത്തിൽ പാക്കിസ്ഥാനിലെ വഷളായിക്കൊണ്ടിരിക്കുന്ന ജനാധിപത്യ അന്തരീക്ഷം, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടുള്ള പാക്ക് സമീപനം എന്നിവയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

[*] Also Read ‘ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണം, ലഷ്കറെ ബന്ധം സുരക്ഷാ ഭീഷണി’: മുന്നറിയിപ്പുമായി ഇസ്രയേൽ


‘അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. നിരപരാധികളായ അഫ്ഗാൻ ജനതയ്ക്കു നേരെയുള്ള ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നു. അഫ്ഗാനിസ്ഥാന്റെ അഖണ്ഡത, പരമാധികാരം, സ്വാതന്ത്ര്യം എന്നിവയെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നു.’ പാക്ക് – അഫ്ഗാൻ സംഘർഷത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.English Summary:
India\“s Reaction to Pakistan\“s Political Turmoil: Pakistan political crisis is the main focus of discussion, with India stating that democracy and Pakistan cannot coexist. India is closely monitoring the developments across the border and expresses concern about the deteriorating democratic environment in Pakistan.
Pages: [1]
View full version: ‘ജനാധിപത്യവും പാക്കിസ്ഥാനും ഒരുമിച്ചുപോവില്ല’: പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ പ്രതികരിച്ച് ഇന്ത്യ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com