സാമ്പത്തിക പ്രതിസന്ധി; ബെംഗളൂരുവിൽ മകനെ കൊലപ്പെടുത്തി അമ്മയും അമ്മൂമ്മയും ആത്മഹത്യ ചെയ്തു
/uploads/allimg/2025/12/2044670102327269254.jpgബെംഗളൂരു∙ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിൽ യുവതിയും അമ്മയും ആത്മഹത്യ ചെയ്തു. 38കാരിയായ സുധയും അവരുടെ അമ്മ 68കാരിയായ മുദ്ദമ്മയുമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സുധയുടെ മകൻ 14 വയസ്സുകാരനായ മൗനീഷിനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്.
[*] Also Read ‘വന്ദേ മാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു’; പ്രധാന വരികൾ നെഹ്റു ഒഴിവാക്കിയെന്ന് മോദി; ലോക്സഭയിൽ ചർച്ച തുടങ്ങി
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സുധയും മുദ്ദമ്മയും നേരത്തെ ഒരു ബിരിയാണിക്കട നടത്തിയിരുന്നു. ഈ കച്ചവടം നഷ്ടത്തിലായതിനു പിന്നാലെ ഇവർ ചിപ്സും പാലും വിൽക്കുന്ന കട ആരംഭിച്ചു. എന്നാൽ ആ കച്ചവടത്തിലും ഇവർക്ക് പിടിച്ചു നിൽക്കാനായില്ല. കടം കൂടിയതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞ സുധ മകനോടൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം. മൂവരുടെയും മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Debt Drives Family to Suicide: Financial crisis led to a tragic suicide in Bengaluru where a woman and her mother killed themselves after poisoning the woman\“s son. The family was reportedly facing severe financial difficulties due to business losses and mounting debt.
Pages:
[1]