cy520520 Publish time 2025-12-9 05:51:23

റഷ്യ – യുക്രെയ്‌ൻ വെടിനിർത്തൽ നീതിയുക്തവും ശാശ്വതവുമാകണം: സ്റ്റാമെർ; സമാധാന കരാറിലെ ചില വ്യവസ്‌ഥകളിൽ സംശയം: മെർസ്

/uploads/allimg/2025/12/3992568119513901961.jpg



ലണ്ടൻ ∙ റഷ്യ – യുക്രെയ്‌ൻ വെടിനിർത്തൽ നീതിയുക്തവും ശാശ്വതവുമായിരിക്കണമെന്ന് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കിയ സ്റ്റാമെർ. ഈ സംഘർഷത്തിലും തുടർന്നുണ്ടാകുന്ന ചർച്ചകളിലും യുക്രെയ്‌‌നൊപ്പമുണ്ടാകുമെന്നും കിയ സ്റ്റാമെർ പറഞ്ഞു. സ്റ്റാമെർ. സമാധാനകരാറിനായി സെലെൻസ്കിക്കുമേൽ സമ്മർദം ചെലുത്തില്ലെന്ന് സ്റ്റാമർ വ്യക്തമാക്കി. യുക്രെയ്ൻ– റഷ്യ യുദ്ധത്തി‍ൽ വെടിനിർത്തലിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാനപദ്ധതിയെ കുറിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ കൂടിയാലോചനയിൽ സംസാരിക്കുകയായിരുന്നു സ്റ്റാമെർ.

[*] Also Read നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 100 കുട്ടികളെ മോചിപ്പിച്ചു; 165 കുട്ടികൾ എവിടെയെന്ന് വിവരമില്ല


യൂറോപ്യൻ രാജ്യങ്ങളുടെയും യുഎസിന്റെയും ഉപരോധത്തെ തുടർന്ന് റഷ്യയുടെ സമ്പദ്‌വ്യവസ്ഥ തകർച്ചയെ നേരിട്ടു തുടങ്ങിയെന്ന് ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു. സമാധാന കരാറിനായി യുഎസ് തയാറാക്കിയ ചില വ്യവസ്‌ഥകളുടെ വിശദാംശങ്ങളിൽ സംശയമുണ്ടെന്നും അതിനെക്കുറിച്ച് ചർച്ചകൾ ആവശ്യമാണെന്നും ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മെർസ് പറഞ്ഞു.

[*] Also Read ജപ്പാനിൽ 7.6 തീവ്രതയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്, 3 മീറ്റർ ഉയരത്തിൽ തിരമാലകൾക്ക് സാധ്യത


യുക്രെയ്‌ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ യൂറോപ്പും യുക്രെയ്‌‌നും യുഎസും തമ്മിലുള്ള ഐക്യം പ്രധാനമാണെന്ന് സെലെൻസ്കി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. യുഎസിനെയും യൂറോപ്പിനെയും കൂടാതെയും ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നും അതുകൊണ്ട് ഞങ്ങൾക്ക് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും സെലെൻസ്കി പറഞ്ഞു. ലണ്ടനിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിന്റെ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലെ ചർച്ചയില്‌ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ സാന്നിധ്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് എന്നിവരും പങ്കെടുത്തു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


മൂന്നു ദിവസത്തെ യുഎസ്–യുക്രെയ്ൻ ചർച്ചകൾ ശനിയാഴ്ച ഫ്ലോറിഡയിൽ പൂർത്തിയായിരുന്നു. കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖല റഷ്യയ്ക്ക് അടിയറ വയ്ക്കണമെന്ന യുഎസ് നിർദേശത്തിലാണ് ചർച്ച വഴിമുട്ടി നിൽക്കുന്നത്. താൻ മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഏറ്റവും പുതിയ കരട് സെലെൻസ്കി വായിച്ചുനോക്കിയിട്ടുപോലുമില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. English Summary:
Ukraine Peace Deal Doubts: Russia Ukraine ceasefire talks are ongoing, and a just and lasting resolution is essential. Key international leaders are discussing the terms of a potential peace agreement and the path forward, highlighting the importance of unity and collaboration.
Pages: [1]
View full version: റഷ്യ – യുക്രെയ്‌ൻ വെടിനിർത്തൽ നീതിയുക്തവും ശാശ്വതവുമാകണം: സ്റ്റാമെർ; സമാധാന കരാറിലെ ചില വ്യവസ്‌ഥകളിൽ സംശയം: മെർസ്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com