cy520520 Publish time 2025-12-9 07:20:57

‘500 കോടിയുള്ള സ്യൂട്ട്കെയ്സ് ഉള്ളവർക്കേ മുഖ്യമന്ത്രിമുഖമാകാൻ കഴിയൂ’: നവജ്യോത് കൗറിന് സസ്പെൻഷൻ

/uploads/allimg/2025/12/3252720359465885681.jpg



ന്യൂഡൽഹി ∙ കോൺഗ്രസ് നേതൃത്വത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയ സ്യൂട്ട്കെയ്സ് പരാമർശത്തിന്റെ പേരിൽ മുൻ സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദുവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. 500 കോടി രൂപയടങ്ങിയ സ്യൂട്ട്കെയ്സ് നൽകാൻ കഴിയുന്നവർക്കേ പഞ്ചാബിൽ പാർട്ടിയുടെ മുഖ്യമന്ത്രിമുഖമാകാൻ കഴിയൂ എന്ന പ്രസ്താവനയ്ക്കു പിന്നാലെയാണ് നടപടി. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നാണു സസ്പെൻഷൻ.

[*] Also Read ‘ജനാധിപത്യവും പാക്കിസ്ഥാനും ഒരുമിച്ചുപോവില്ല’: പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ പ്രതികരിച്ച് ഇന്ത്യ


ഏതെങ്കിലും പാർട്ടി സിദ്ദുവിന് അധികാരം നൽകിയാൽ പഞ്ചാബിനെ സുവർണ സംസ്ഥാനമാക്കി മാറ്റുമെന്ന് കൗർ പറഞ്ഞു. അതോടെ, സിദ്ദുവും ഭാര്യയും പാർട്ടിമാറുമെന്ന സൂചന ശക്തമായി. മുഖ്യമന്ത്രി കസേരയിലിരിക്കുന്നതിനായി ഇത്രയും വലിയ തുക നൽകാൻ തന്റെയും ഭർത്താവിന്റെയും കയ്യിലില്ലെന്നും പഞ്ചാബിനു വേണ്ടിയാണ് സംസാരിക്കുന്നെന്നും അവർ പറഞ്ഞു.2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു കൗറിന്റെ പരാമർശം. English Summary:
Navjot Kaur Sidhu Suspended from Congress: Navjot Kaur Sidhu\“s suspension stems from controversial remarks about a \“500 crore suitcase\“. This action has deepened the existing crisis within the Punjab Congress party as they look ahead to the upcoming elections.
Pages: [1]
View full version: ‘500 കോടിയുള്ള സ്യൂട്ട്കെയ്സ് ഉള്ളവർക്കേ മുഖ്യമന്ത്രിമുഖമാകാൻ കഴിയൂ’: നവജ്യോത് കൗറിന് സസ്പെൻഷൻ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com