deltin33 Publish time 2025-12-9 12:51:02

ശബരിമല, പൊങ്കൽ യാത്ര: കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകൾ ജനുവരി അവസാനം വരെ നീട്ടി റെയിൽവേ

/uploads/allimg/2025/12/5404141385722085313.jpg



ബെംഗളൂരു ∙ ശബരിമല, പൊങ്കൽ തിരക്കു പരിഗണിച്ചു ഹുബ്ബള്ളി–കൊല്ലം, എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിനുകളുടെ സർവീസ് ദക്ഷിണ പശ്ചിമ റെയിൽവേ ജനുവരി അവസാനം വരെ നീട്ടി‌. നിലവിൽ ഡിസംബർ അവസാനം വരെയുള്ള സർവീസുകളാണു നീട്ടിയത്.

[*] Also Read ട്രെയിനിൽ നിന്ന് കഞ്ചാവ് പൊതികൾ പുറത്തേക്ക്; പൊലീസിനെ വിളിച്ച് നാട്ടുകാർ, യുവതി പിടിയിൽ


∙ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി–കൊല്ലം സ്പെഷൽ (07313) ജനുവരി 25 വരെയും കൊല്ലം–എസ്എംവിടി ബെംഗളൂരു (07314) സ്പെഷൽ ജനുവരി 26 വരെയും സർവീസ് നടത്തും. ഹുബ്ബള്ളിയിൽ നിന്നു ഞായറാഴ്ചകളിലും കൊല്ലത്ത് നിന്നു തിങ്കളാഴ്ചകളിലുമാണു സർവീസ്. നിലവിൽ കൊല്ലത്ത് ഉച്ചയ്ക്കു 12.55ന് എത്തിയിരുന്ന ട്രെയിൻ 1.15നു മാത്രമേ എത്തുകയുള്ളൂ.

[*] Also Read താമസം കൊല്ലത്ത്, വോട്ട് പാലക്കാട്ട് പറ്റുമോ? ഡീലിമിറ്റേഷനിൽ പട്ടികയിലെ പേര് പോകുമോ? എസ്ഐആറിൽ മറുപടിയുമായി രത്തൻ യു.കേൽക്കർ


∙എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06524) 27 വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ചൊവ്വാഴ്ചകളിലുമാണു സർവീസ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


∙ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോർത്ത് –എസ്എംവിടി ബെംഗളൂരു (06548) 30 വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നു ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണു സർവീസ്.

∙ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06556) ഫെബ്രുവരി ഒന്നു വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നു വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണു സർവീസ്. ബെംഗളൂരുവിൽ രാവിലെ 7.30നു പകരം 8.15നാണു ട്രെയിൻ എത്തുക. English Summary:
Special Trains service extended for Sabarimala and Pongal season: The Southern Railway has prolonged the services of Hubballi-Kollam and SMVT Bengaluru-Thiruvananthapuram special trains until the end of January, accommodating the Sabarimala and Pongal rush.
Pages: [1]
View full version: ശബരിമല, പൊങ്കൽ യാത്ര: കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകൾ ജനുവരി അവസാനം വരെ നീട്ടി റെയിൽവേ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com