cy520520 Publish time 2025-12-9 13:21:00

‘സൽമാൻ ഖാന്റെ കൂടെ വേദി പങ്കിട്ടാൽ തട്ടികളയും’; ബിഗ് ബോസ് താരത്തെ ഭീഷണിപ്പെടുത്തി ബിഷ്ണോയ് ഗുണ്ടാസംഘം

/uploads/allimg/2025/12/2617870902394600142.jpg



മുംബൈ∙ നടൻ സൽമാൻ ഖാനുമായി വേദി പങ്കിട്ടാൽ വകവരുത്തുമെന്നു ഭോജ്പുരി താരം പവൻ സിങ്ങിനു ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘത്തിന്റെ ഭീഷണി. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്നു പവൻ സിങ്. ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഒരാളിൽനിന്നു ഭീഷണികോൾ വന്നതായി ചൂണ്ടിക്കാട്ടി സിങ്ങിന്റെ മാനേജരാണു മുംബൈ പൊലീസിൽ പരാതി നൽകിയത്.

[*] Also Read മർദനത്തെത്തുടർന്ന് ‌വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; പിതാവ് കസ്റ്റഡിയിൽ


പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. സിങ്ങിന്റെ ജീവനക്കാരിൽ മറ്റൊരാൾക്കും സമാനമായ കോളുകൾ വന്നിരുന്നതായും വിളിച്ചയാൾ പണം ആവശ്യപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. പഞ്ചാബി ഗായകനും രാഷ്ട്രീയനേതാവുമായ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ലോറൻസ് ബിഷ്‌ണോയ്, ലഹരിക്കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ്. മുൻ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ ബിഷ്ണോയ് സംഘാംഗങ്ങളും അറസ്റ്റിലായിരുന്നു. English Summary:
Bhojpuri actor Pawan Singh received a death threat from the Lawrence Bishnoi gang for sharing the stage with Salman Khan, leading to a Mumbai Police complaint seeking protection.
Pages: [1]
View full version: ‘സൽമാൻ ഖാന്റെ കൂടെ വേദി പങ്കിട്ടാൽ തട്ടികളയും’; ബിഗ് ബോസ് താരത്തെ ഭീഷണിപ്പെടുത്തി ബിഷ്ണോയ് ഗുണ്ടാസംഘം

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com