അതിജീവിതയെ ആക്രമിച്ച കേസിൽ നിരാശയുണ്ടോ? ഉത്തരം ചിരി മാത്രം; ‘ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല’ – മുകേഷ്
/uploads/allimg/2025/12/1123327086133606784.jpgകൊല്ലം∙ നടിയെ ആക്രമിച്ച കേസിലെ വിധിയിൽ നിരാശയുണ്ടോ എന്ന ചോദ്യത്തിന് ചിരി മാത്രം മറുപടി നൽകി മുകേഷ് എംഎൽഎ. വിധി പകർപ്പ് കിട്ടിയ ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്നും അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനം വലിയതാണെന്നും മുകേഷ് പറഞ്ഞു. ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി എല്ലാവരും കണ്ടതാണെന്നും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നാണ് തന്റെ വാദമെന്നും മുകേഷ് പറഞ്ഞു.
[*] Also Read കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാൽ എന്താണ് തെറ്റ് ? രൺജി പണിക്കർ ചോദിക്കുന്നു
‘‘വിധി പകർപ്പ് കിട്ടിയ ശേഷം എന്തെങ്കിലും പറയാം. സർക്കാർ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട്, എന്നെ ആരും ഇക്കാര്യം പറയാൻ ഏൽപിച്ചിട്ടില്ല. സിനിമാ സംഘടനയിൽ ഞാൻ ഭാരവാഹി അല്ല, ഒരു അംഗം മാത്രമാണ്. ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഭാരവാഹികൾ തീരുമാനം എടുക്കട്ടെ. അതിനാണല്ലോ അവരെ തിരഞ്ഞെടുത്തിരിക്കുന്നത്. വിധിയിൽ ചിലർക്ക് സന്തോഷവും ചിലർക്ക് നിരാശയും ഉണ്ട്. അപ്പീൽ പോകാനുള്ള സർക്കാരിന്റെ തീരുമാനം വലിയതാണ്. ദിലീപ് ഉന്നയിച്ച ഗൂഢാലോചന പരാതി ഇനി തെളിയേണ്ട കാര്യമാണ്. നമ്മൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല’’ – മുകേഷ് എംഎൽഎ പറഞ്ഞു.
[*] Also Read പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
നടിയെ ആക്രമിച്ച കേസിൽ വന്ന വിധിയിൽ നിരാശയുണ്ടോ എന്ന ചോദ്യത്തിന് ചിരി മാത്രമാണ് മുകേഷ് മറുപടി നൽകിയത്. ചിരിക്ക് ‘ബബബ’ എന്നർഥമാണ് മാധ്യമങ്ങൾ നൽകുന്നതെന്നും ചിരിക്ക് ‘ബബബ’ എന്നുള്ള അർഥം ആദ്യമായാണ് കേൾക്കുന്നതെന്നും മുകേഷ് പറഞ്ഞു. കോടതി വിധിയെ മാനിക്കാതിരിക്കാനാകുമോയെന്നും അങ്ങനയല്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാമെന്നും മുകേഷ് ചൂണ്ടിക്കാട്ടി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Mukesh MLA Reacts to Actress attack case Verdict: He emphasizes that the government\“s decision to appeal is significant, and his stance is that no innocent person should be punished.
Pages:
[1]