‘പാക്കിസ്ഥാൻ സമാധാന രാഷ്ട്രം, പക്ഷേ ഇനി ഒരു ആക്രമണം ഉണ്ടായാൽ മറുപടി അതികഠിനം’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അസിം മുനീർ
/uploads/allimg/2025/12/2205434190806217081.jpgഇസ്‌ലാമാബാദ്∙ ഇന്ത്യ ആരുടെയും വ്യാമോഹത്തിൽ അകപ്പെടരുതെന്നും പാക്കിസ്ഥാൻ സമാധാനത്തിന്റെ രാഷ്ട്രമാണെന്നും പാക്ക് സിഡിഎഫ് അസിം മുനീർ. പാക്കിസ്ഥാന്റെ പരമാധികാരത്തെ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഭാവിയിൽ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ അതികഠിനമായിരിക്കും പ്രതികരണമെന്നും അസിം മുനീർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ആദ്യത്തെ സിഡിഎഫായി നിയമിതനായതിനു പിന്നാലെ തന്നെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ സായുധ സേനാ ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അസിം മുനീർ.
[*] Also Read ഐഎംഎഫിന് വഴങ്ങി പാക്കിസ്ഥാൻ; കടംകയറിയ വിമാനക്കമ്പനി വിൽക്കും, ടെൻഡർ ഈ മാസമെന്ന് പ്രധാനമന്ത്രി ഷെഹബാസ്
പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷങ്ങളെക്കുറിച്ച് സംസാരിച്ച മുനീർ, അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിനു വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. വർധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ മൂന്ന് സേനകളും ഏകീകൃത സംവിധാനത്തിനു കീഴിൽ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചടങ്ങിനിടെ അസിം മുനീർ പറഞ്ഞു. പാക്കിസ്ഥാൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു, നാവികസേനാ മേധാവി അഡ്മിറൽ നവീദ് അഷ്‌റഫ്, മൂന്ന് സായുധ സേനകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
[*] Also Read പുട്ടിനും മോദിയും കെട്ടിപ്പിടിച്ചത് വെറുതെയായോ? ട്രംപിനെ പിണക്കാതെ ഇന്ത്യൻ നയതന്ത്രം: റഷ്യ തുറന്നു ലക്ഷക്കണക്കിന് തൊഴിലവസരം
സംയുക്ത സൈനിക മേധാവി സ്ഥാനത്തിനു പുറമെ രാജ്യത്തിന്റെ ആണവായുധങ്ങളും മിസൈൽ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്ന നാഷനൽ സ്ട്രാറ്റജിക് കമാൻഡിന്റെ മേൽനോട്ടവും അസിം മുനീറിനാണ്. കഴിഞ്ഞ മാസമാണ് 27-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ പാക്കിസ്ഥാൻ സിഡിഎഫ് ആയി അസിം നിയമിതനായത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Asim Munir warns India against any miscalculation: He stated that Pakistan is a nation of peace and any attempt to test its sovereignty will be met with a severe response. Munir also addressed Pakistan-Afghanistan relations, emphasizing a clear message to the Taliban regime in Afghanistan.
Pages:
[1]