പമ്പ ചക്കുപാലത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരുക്ക്
/uploads/allimg/2025/12/2766304237527438086.jpgപത്തനംതിട്ട ∙ പമ്പ ചക്കുപാലത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 പേർക്ക് പരുക്കേറ്റു. ചക്കുപാലത്തെ വളവിലാണ് അപകടമുണ്ടായത്. പമ്പ – നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.
[*] Also Read പ്രസ്താവന വളച്ചൊടിച്ചു, എന്നും അതിജീവിതയ്ക്ക് ഒപ്പം: ‘യുടേൺ’ അടിച്ച് അടൂർ പ്രകാശ്
അഗ്നിരക്ഷാ സേന എത്തിയാണ് ബസുകൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ സാരമായി പരുക്കേറ്റ പത്തു വയസുകാരി ഉൾപ്പെടെ പത്തു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിസാര പരുക്കേറ്റവരെ നിലക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുവയസുകാരിയുടെ തലയ്ക്കാണ് പരുക്കേറ്റത്.
[*] Also Read നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിറകിൽ വാൻ ഇടിച്ച് ശബരിമല തീർഥാടകൻ മരിച്ചു
English Summary:
KSRTC Buses Collide Near Pamba: KSRTC bus accident occurred in Pamba, resulting in injuries to 30 people. The accident disrupted traffic on the Pamba-Nilakkal route and injured passengers are receiving medical attention.
Pages:
[1]