deltin33 Publish time 2025-12-9 21:21:39

‘ചിലരെ വെറുതെ വിട്ടത് ശരിയല്ലെന്നു കാണിച്ച് അപ്പീൽ നൽകും; നേരത്തെയും ഹൈക്കോടതിയെ സമീപിച്ചു’

/uploads/allimg/2025/12/1307219845495240447.jpg



കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാ വിധി പുറത്തു വന്ന ശേഷം അപ്പീലിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ്പ്രോസിക്യൂഷൻ ടി.എ.ഷാജി പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതകൾ പ്രോസിക്യൂഷൻ പരിശോധിക്കും. അതേസമയം തനിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നു.

[*] Also Read മുൻചെയ്തികൾ അറിയാവുന്നതു കൊണ്ട് അന്ന് ദിലീപിനെ സംശയിച്ചു, പക്ഷേ ഇന്ന് മാപ്പ് ചോദിക്കുന്നു; ആലപ്പി അഷറഫ്


∙ ആത്മവിശ്വാസം ഇടക്കാല ഉത്തരവുകളിൽ അനൂകൂല വിധി ലഭിച്ചത്

ചിലരെ വെറുതെ വിട്ടത് ശരിയല്ല എന്നു കാട്ടിയാണ് അപ്പീൽ നൽകുന്നതെന്ന് ടി.എ.ഷാജി പറഞ്ഞു. ‘‘കേസിൽ കുറ്റം തെളിയുകയും ആറു പേരെ ശിക്ഷിക്കുകയും ചെയ്തു. 12ന് വിധിന്യായം പുറത്തു വന്ന ശേഷം ഇതിന്റെ സാധ്യതകൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. ഈ കേസിൽ വിചാരണ കോടതിയുടെ ഇടക്കാല വിധികൾക്കെതിരെ പ്രോസിക്യൂഷൻ മുമ്പും ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവുകൾ നേടുകയും ചെയ്തിട്ടുണ്ട്. മെമ്മറി കാർ‍ഡ് പരിശോധനയുമായി ബന്ധപ്പെട്ട് അതിന്റെ ‘ഇന്റഗ്രിറ്റി’ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു അതിലൊന്ന്. അതൊരു നിർണായക കാര്യമായിരുന്നു. അനുകൂല ഉത്തരവാണ് അതിലുണ്ടായത്. വിചാരണ കോടതി വിധി അംഗീകരിക്കുമ്പോൾ തന്നെ ബന്ധപ്പെട്ടവർക്ക് അതിനെ മേൽക്കോടതിയിൽ എതിർക്കാനും കഴിയും’’– ഡയറക്ടർ ജനറൽ ഓഫ്പ്രോസിക്യൂഷൻ പറഞ്ഞു.

[*] Also Read അതിജീവിതയെ ആക്രമിച്ച കേസിൽ നിരാശയുണ്ടോ? ഉത്തരം ചിരി മാത്രം; ‘ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല’ – മുകേഷ്

/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


∙ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടോ

ചോദ്യം: ദിലീപിനെതിരായ ഗൂഡാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നാണല്ലോ കോടതി വിധി?

ഉത്തരം: ‘‘കേസ് തെളിയുകയും ആറു പേരെ ശിക്ഷിക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ഗൂഡാലോചന കുറ്റം തെളിയിക്കുന്നതിൽ പര്യാപ്തമല്ല എന്നാണ് കോടതി പറഞ്ഞതെന്നാണ് മനസിലാക്കുന്നത്’’– ടി.എ. ഷാജി പറഞ്ഞു. English Summary:
Actress Assault Case: Actress Assault Case appeal decision will be made after the final verdict is out, according to Director General of Prosecution T.A. Shaji. The prosecution will examine the possibilities of approaching the High Court, and Dileep has stated that he will approach the court seeking an investigation into the conspiracy against him.
Pages: [1]
View full version: ‘ചിലരെ വെറുതെ വിട്ടത് ശരിയല്ലെന്നു കാണിച്ച് അപ്പീൽ നൽകും; നേരത്തെയും ഹൈക്കോടതിയെ സമീപിച്ചു’

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com