‘സ്വാതന്ത്ര്യത്തിനുള്ള മുദ്രാവാക്യമായി വന്ദേമാതരം മാറ്റിയത് ഞങ്ങൾ; എന്തിനാണ് നെഹ്റുവിനെ ലക്ഷ്യമിടുന്നത് ?’
/uploads/allimg/2025/12/7804124394712452810.jpgന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമായി വന്ദേമാതരത്തെ മാറ്റിയത് കോൺഗ്രസാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പറഞ്ഞു. സമ്മേളനങ്ങളിൽ വന്ദേമാതരം ആലപിക്കുന്ന പാരമ്പര്യം ആരംഭിച്ചത് കോൺഗ്രസാണ്. നിങ്ങളാണോ അത് ചെയ്തതെന്നും ഭരണകക്ഷി ബെഞ്ചിനെ നോക്കി ഖർഗെ ചോദിച്ചു.
[*] Also Read എഐ സങ്കൽപ്പിക്കാൻ കഴിയുന്നതിൽ വച്ച് ഏറ്റവും വലിയ അവസരം: വിനോദ് ഖോസ്‌ല
‘‘ജവഹർലാൽ നെഹ്‌റുവിനെ അപമാനിക്കാൻ ലഭിക്കുന്ന ഒരു അവസരവും പ്രധാനമന്ത്രി നഷ്ടപ്പെടുത്തുന്നില്ല. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വന്ദേമാതരത്തിന്റെ പ്രധാന ഭാഗങ്ങൾ നീക്കം ചെയ്തതായി പ്രധാനമന്ത്രി ആരോപിച്ചു. 1937ൽ കോൺഗ്രസ് പ്രവർത്തക സമിതി ഒരു പ്രമേയം ഏകകണ്ഠമായി പാസാക്കി. ദേശീയ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമേ ആലപിക്കാവൂ എന്ന് ശുപാർശ ചെയ്യുന്ന പ്രമേയം ആയിരുന്നു അത്. നെഹ്‌റു, മഹാത്മാഗാന്ധി, മൗലാന അബ്ദുൽ കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ തുടങ്ങി കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളാണ് രണ്ട് ഖണ്ഡികകൾ മാത്രമേ ആലപിക്കാവൂ എന്ന് ശുപാർശ ചെയ്യുന്ന പ്രമേയം പാസാക്കിയത്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നെഹ്‌റുജി ഒറ്റയ്ക്കായിരുന്നോ ? നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നത് ? നിങ്ങൾ നെഹ്‌റുവിന്റെ പ്രതിച്ഛായയെ ലക്ഷ്യം വയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, അത് അസാധ്യമാണ്. ബംഗാൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സർക്കാർ വന്ദേമാതരം ചർച്ച സംഘടിപ്പിക്കുന്നത്’’ – ഖർഗെ പറഞ്ഞു.
[*] Also Read സന്ദർശക വീസയിലെത്തി, അനധികൃതമായി ലഡാക്ക്–കശ്മീർ സന്ദർശിച്ച് ചൈനീസ് പൗരൻ; സേർച്ചിൽ ആർട്ടിക്കിൾ 370!
‘‘1921ൽ മഹാത്മാഗാന്ധി നിസഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ, കോൺഗ്രസിലെ ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾ വന്ദേമാതരം ആലപിച്ച് ജയിലിലേക്ക് പോയി. നിങ്ങൾ എന്താണ് ചെയ്തത് ? നിങ്ങൾ ബ്രിട്ടിഷുകാർക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തിനാണ് നെഹ്‌റുവിനെ മാത്രം ലക്ഷ്യമിടുന്നത്’’ – ഖർഗെ ചോദിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Kharge Recounts Congress\“s Vande Mataram Resolution to Counter PM: Mallikarjun Kharge defends Congress\“s history with Vande Mataram. He criticizes the ruling party\“s focus on Jawaharlal Nehru and highlights Congress\“s role in the freedom movement. Kharge questions the government\“s motives and defends the legacy of Nehru.
Pages:
[1]