2513 പ്രശ്നബാധിത ബൂത്തുകളിൽ 1025ഉം കണ്ണൂരിൽ, സുരക്ഷയ്ക്ക് 5000ലേറെ പൊലീസുകാർ; 150 സ്പെഷൽ ഓപ്പറേഷൻ ടീം
/uploads/allimg/2025/12/5119860456351929479.jpgകണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 2513 പ്രശ്നബാധിത ബൂത്തുകളിൽ 1025 ഉം കണ്ണൂരിൽ. ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ള ജില്ലയിൽ സംഘർഷ സാധ്യത മുൻനിർത്തി അയ്യായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളിലെല്ലാം വെബ് കാസ്റ്റിങ് സംവിധാനം കെൽട്രോൺ മുഖേന നടപ്പാക്കുന്നുണ്ട്. സിറ്റി പൊലീസിനു കീഴിൽ 602 ബൂത്തുകളും റൂറൽ പൊലീസിനു കീഴിൽ 423 ബൂത്തുകളുമാണുള്ളത്. ഇതിൽ അതീവ പ്രശ്നസാധ്യതയുള്ളതും പ്രശ്നസാധ്യതയുള്ളതുമായ ബൂത്തുകൾ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് ദിവസം യാതൊരു പ്രശ്നവുമുണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
[*] Also Read ‘ഒറ്റ ബൂത്തിൽ സിപിഎം 200 കള്ളവോട്ട് ചെയ്തു’: ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം
സിറ്റിയിൽ 2500, റൂറലിൽ 2600 എന്നിങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. 125 ദ്രുതകർമസേനയേയും ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിൽ 150 സ്പെഷൽ ഓപ്പറേഷൻ ടീമിനേയും നിയോഗിച്ചു. പലയിടത്തും സേനകൾ റൂട്ട് മാർച്ച് നടത്തി.
[*] Also Read ‘ഗൂഢാലോചന നടന്നെന്ന പ്രസ്താവന ദിലീപിന്റെ തോന്നൽ; പൊലീസിനെതിരെയുള്ള ആരോപണം സ്വയം ന്യായീകരിക്കാൻ’
ജില്ലയിൽ ആകെ 50 മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളാണുള്ളത്. ഇരിട്ടി പൊലീസ് സബ് ഡിവിഷനിൽ 21 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളുണ്ട്. ആറളം, അയ്യൻകുന്ന്, ഉളിക്കൽ പഞ്ചായത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ ഏറെയും. ഇരിട്ടി പൊലീസ് സബ് ഡിവിഷനിലെ മൂന്നിലൊന്നു ബൂത്തുകൾ പ്രശ്നസാധ്യത ഉള്ളതാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 170 ബൂത്തുകളാണ് സബ് ഡിവിഷനിൽ വരുന്നത്. ഇതിൽ 25 ബൂത്തുകൾഅതീവ പ്രശ്നസാധ്യതയുള്ളതും 10 ബൂത്തുകൾ പ്രശ്നസാധ്യതയുള്ളതുമാണ്. മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ 80 ശതമാനം ബൂത്തുകളിലും പ്രശ്നസാധ്യത ഉള്ളതാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
വെബ് കാസ്റ്റിങ് നടക്കുന്ന പോളിങ് ബൂത്തുകളുടെ തത്സമയ നിരീക്ഷണത്തിനു കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ കൺട്രോൾ റൂം സജ്ജമാക്കി. 60 ലാപ്‌ടോപ്പുകളിലും ആറ് വലിയ സ്‌ക്രീനുകളിലും ബൂത്തുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ സദാസമയവും നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് സജ്ജമാക്കിയത്. 153 ഉദ്യോഗസ്ഥർക്കാണ് ചുമതല. തിരഞ്ഞെടുപ്പ് ദിനമായ 11ന് രാവിലെ മോക് പോൾ മുതൽ ബൂത്തുകളിൽ വെബ്കാസ്റ്റിങ് ആരംഭിക്കും. കൺട്രോൾ റൂം പ്രവർത്തനം രാവിലെ 5.30 ന് തുടങ്ങും. വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ ഈ ബൂത്തുകളുടെ ദൃശ്യങ്ങൾ നിരന്തര നിരീക്ഷണത്തിലായിരിക്കും. ഒരു കംപ്യൂട്ടർ സിസ്റ്റത്തിൽ 18 ബൂത്തുകളുടെ ദൃശ്യങ്ങൾ നിരീക്ഷിക്കാനുള്ള സജ്ജീകരണമുണ്ട്.
രാഷ്ട്രീയ സംഘർഷങ്ങൾക്ക് പേരുകേട്ട കണ്ണൂരിൽ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ സംഘർഷങ്ങളുണ്ടായില്ല എന്നത് ആശ്വാസമാണ്. പോളിങ് ദിവസവും ഫലം വരുന്ന ദിവസവും സംഘർഷ സാധ്യത ഇല്ലാതാക്കാനാണ് പൊലീസ് ഒരുക്കം നടത്തുന്നത്. English Summary:
Local Body Election, Tight Security in Kannur Sensitive Booths: Kannur election security is heightened due to the high number of sensitive booths. Over five thousand police officers are deployed, and webcasting is implemented in sensitive areas to ensure peaceful elections.
Pages:
[1]