LHC0088 Publish time 2025-12-10 00:51:33

മലയാറ്റൂരിൽ കാണാതായ 19കാരി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പറമ്പിൽ‌, ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നു

/uploads/allimg/2025/12/3930774163168993881.jpg



കൊച്ചി ∙ മലയാറ്റൂരിൽ രണ്ടു ദിവസം മുൻപ് കാണാതായ 19കാരിയെ വീടിനു ഒരു കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷണം നടന്നു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‍‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.

[*] Also Read മുസ്‍ലിം ലീഗ് സ്ഥാനാർഥിയെ 3 ദിവസമായി കാണാനില്ല, സിപിഎം നാടകമെന്ന് യുഡിഎഫ്; പക്ഷേ, ട്വിസ്റ്റ്...ഒളിച്ചോട്ടം


ബെംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. തുടർന്ന് കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് ഇന്ന് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് പെൺകുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും. ആൺസുഹൃത്തിനെയടക്കം ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. English Summary:
Missing Student Found Dead: Malayattoor missing girl death case has shaken the community. The 19-year-old aviation student was found dead a kilometer away from her home, and police are investigating the circumstances surrounding her death, including questioning a male friend.
Pages: [1]
View full version: മലയാറ്റൂരിൽ കാണാതായ 19കാരി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പറമ്പിൽ‌, ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com