ഇൻഡിഗോ 10% സർവീസുകൾ വെട്ടിക്കുറയ്ക്കണം; റീഫണ്ട് എത്രയും പെട്ടെന്ന് നൽകി തീർക്കണം: കർശന നിർദേശവുമായി കേന്ദ്രം
/uploads/allimg/2025/12/9175712367880019738.jpgന്യൂഡൽഹി∙ ഇൻഡിഗോ എയർലൈൻസിന്റെ 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കർശന നിർദേശം നൽകി കേന്ദ്ര സർക്കാർ. സുരക്ഷാ ചട്ടം നടപ്പാക്കിയതിനു പിന്നാലെയുണ്ടായ പൈലറ്റ് ക്ഷാമത്തെ തുടർന്ന് വൻ തോതിൽ സർവീസുകൾ റദ്ദാക്കേണ്ടിവന്ന പശ്ചാത്തലത്തിലാണിത്. രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയ്ക്ക് ദിവസവും 2200ഓളം സർവീസുകളുണ്ട്. 10 % വെട്ടിക്കുറയ്ക്കുന്നതോടെ ദിവസവും 200ലേറെ സർവീസുകൾ ഇൻഡിഗോയ്ക്ക് കുറവു വരും.
[*] Also Read
ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സിഇഒ പീറ്റർ എൽബേഴ്സ് ഇന്ന് നേരിട്ടെത്തി വിശദീകരണം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. ഡിസംബർ 6 വരെ മുടങ്ങിയ എല്ലാ സർവീസുകൾക്കും യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ടായി നൽകിയെന്നാണ് സിഇഒ അറിയിച്ചത്. ബാക്കി റീഫണ്ടും അവശേഷിക്കുന്ന ബാഗേജുകളും സമയബന്ധിതമായി തിരിച്ചു നൽകാൻ മന്ത്രി നിർദേശം നൽകി.
സിഇഒ വിശദീകരണം നൽകിയതിനു പിന്നാലെയാണ് ഇൻഡിഗോയുടെ 10 ശതമാനം സർവീസുകൾ കേന്ദ്രം വെട്ടിയത്. വിമാനങ്ങൾ റദ്ദാക്കുന്നത് കുറയ്ക്കാനും എത്രയും വേഗം സാധാരണ നില പുനഃസ്ഥാപിക്കാനും ഈ നടപടിയിലൂടെ സാധിക്കുമെന്ന് മന്ത്രി മോഹൻ നായിഡു പറഞ്ഞു. സർവീസുകൾ കുറയ്ക്കുമെങ്കിലും നേരത്തെയുള്ള എല്ലാ കേന്ദ്രങ്ങളിലേക്കും വിമാനമുണ്ടാകും.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Services Slashed on Government Orders: Indigo Airlines faces service reductions due to pilot shortages and safety regulations. The central government has directed a 10% cut in Indigo\“s services following significant flight cancellations.
Pages:
[1]