തിരഞ്ഞെടുപ്പ് ജോലിക്കു ശേഷം മടങ്ങി പോകാൻ വാഹനസൗകര്യമില്ല; വഴിയിൽ കുടുങ്ങി സ്ത്രീകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ
/uploads/allimg/2025/12/2926219221493466785.jpeg/uploads/allimg/2025/12/6814820802115978993.jpg
അടൂർ ∙ തിരഞ്ഞെടുപ്പ് ജോലിക്കു ശേഷം മടങ്ങി പോകാൻ വാഹനസൗകര്യമില്ലാതെ നിരവധി പോളിങ് ഉദ്യോഗസ്ഥർ വഴിയിൽ കുടുങ്ങി. വോട്ടെടുപ്പ് പൂർത്തിയായതിനെ തുടർന്ന് ഇലക്ഷൻ സാമഗ്രികൾ അടൂർ കലക്ഷൻ സെന്ററിൽ ഏൽപ്പിച്ച ശേഷം വീടുകളിലേക്ക് മടങ്ങാൻ എത്തിയ സ്ത്രികൾ ഉൾപ്പെടെയുള്ളവരാണ് വാഹനമില്ലാതെ രാത്രി അടൂർ ബസ് സ്റ്റാൻഡിൽ കുടുങ്ങിയത്.
[*] Also Read കടയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, പിന്നെ ആരും കണ്ടില്ല; 19കാരിയുടെ തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവ്; കൊലപാതകം?
രാത്രി 11 മുതൽ ഒരു മണിക്കൂറോളമാണ് ഇവർ ബസ് കാത്തുനിന്നത്. 12 മണിയോടെയാണ് ഒരു കെഎസ്ആർടിസി ബസ് വന്നതെന്ന് ഇവർ പറയുന്നു. ഇപ്പോഴും നിരവധി ജീവനക്കാർ ബസിനായുള്ള കാത്തുനിൽപ്പ് തുടരുകയാണ്. തിരഞ്ഞെടുപ്പു പൂർത്തിയാക്കി ഇലക്ഷൻ സാമഗ്രികൾ കലക്ഷൻ സെന്ററിൽ ഏൽപിക്കുന്ന നടപടിക്രമം പൂർത്തിയാക്കി ഇറങ്ങിയ ഇവർക്ക് ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ക്രമീകരിക്കാനും അധികൃതർ തയാറായില്ലെന്നും പരാതിയുണ്ട്. /uploads/allimg/2025/12/4821901539199590285.jpgതിരഞ്ഞെടുപ്പ് ജോലിക്കു ശേഷം മടങ്ങി പോകാൻ വാഹനസൗകര്യമില്ലാതെ അടൂർ ബസ് സ്റ്റാൻഡിൽ കുടുങ്ങിയ പോളിങ് ഉദ്യോഗസ്ഥർ. (Photo arranged) English Summary:
Adoor: No transport available after election duty; Officials, including women, stranded on the road
Pages:
[1]