ഇമ്രാനെക്കുറിച്ച് ചോദ്യം; മാധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി പാക്ക് സൈനിക വക്താവ്, വിവാദം
/uploads/allimg/2025/12/1966803904090759123.jpgഇസ്‌ലാമാബാദ്∙ വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയ്ക്കു നേരെ കണ്ണിറുക്കിയ പാക്കിസ്ഥാൻ സൈനിക വക്താവിനെതിരെ കടുത്ത വിമർശനം. പാക്ക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ അഹമ്മദ് ഷരീഫ് ചൗധരിയുടെ പെരുമാറ്റമാണ് വിമർശനമേറ്റു വാങ്ങുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തക അബ്സ കൊമാനോടാണ് അഹമ്മദ് ചൗധരി കണ്ണിറുക്കിയത്.
[*] Also Read ഇന്ത്യയ്ക്ക് കൈമാറുന്നതിൽ തടസ്സമില്ല; മെഹുൽ ചോക്സിയുടെ അപ്പീൽ തള്ളി ബെൽജിയം സുപ്രീംകോടതി
ഇമ്രാൻ ഖാൻ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയും രാജ്യവിരുദ്ധനും ഡൽഹിക്കു വേണ്ടി പ്രവർത്തിക്കുന്നയാളുമെന്ന ആരോപണത്തിൽ എന്താണ് പുതുതായുള്ളതെന്നും ഭാവിയിൽ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്നുമായിരുന്നു അബ്സയുടെ ചോദ്യം. എന്നാൽ, ‘അയാൾ (ഇമ്രാൻ ഖാൻ) ഒരു മാനസിക രോഗിയാണ് എന്ന് നാലാമതൊരു പോയിന്റ് കൂടി കൂട്ടിച്ചേർക്കണം’ എന്നു പറഞ്ഞ ശേഷം അഹമ്മദ് ചൗധരി അബ്സയെ നോക്കി കണ്ണിറുക്കുകയായിരുന്നു.
Pakistan\“s Army\“s DG ISPR winking at a female journalist after she questioned why they are being labelled as funded by Delhi.
Honestly, I am not even surprised.pic.twitter.com/FzA4SMgSM8— Elite Predators (@elitepredatorss) December 9, 2025
വാർത്താസമ്മേളനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒട്ടേറെപ്പേരാണ് അഹമ്മദ് ചൗധരിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്. ‘ക്യാമറയുള്ളപ്പോഴാണ് ഇത് സംഭവിച്ചിട്ടുള്ളത്. പാക്കിസ്ഥാനിൽ ജനാധിപത്യം അവസാനിച്ചു. പ്രധാനമന്ത്രി ഒരു പാവയാണ്’–ഒരു എക്സ് ഉപയോക്താവ് പ്രതികരിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @elitepredatorss എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Pakistani military spokesperson wink at Journalist: A Pakistani military spokesperson, Ahmed Sharif Chaudhry, is at the center of a controversy after a video showed him winking at female journalist Absa Komal during a press briefing.
Pages:
[1]