‘ഇസ്രയേൽ കരാർ ലംഘനം തുടരുന്നു; സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാവില്ല’: ഹമാസ്
/uploads/allimg/2025/12/8939286426191940297.jpgജറുസലം ∙ ഇസ്രയേൽ നിരന്തരം വെടിനിർത്തൽ ധാരണ ലംഘിക്കുന്നതിനാൽ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാവില്ലെന്നും ഹമാസ്. കരാർ പാലിക്കാൻ ഇസ്രയേലിന്റെ മേൽ സമ്മർദം ചെലുത്തണമെന്ന് കരാറിന് മധ്യസ്ഥത വഹിച്ച യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളോട് ആവശ്യപ്പെട്ടെന്നും ഹമാസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു. വെടിനിർത്തൽ ധാരണ ലംഘിക്കുന്നുവെന്ന് ഇസ്രയേലും ഹമാസും തുടർച്ചയായി പരസ്പരം ആരോപിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ഹമാസ് വീണ്ടും രംഗത്തെത്തിയത്.
[*] Also Read ഇൻഡിഗോ 10% സർവീസുകൾ വെട്ടിക്കുറയ്ക്കണം; റീഫണ്ട് എത്രയും പെട്ടെന്ന് നൽകി തീർക്കണം: കർശന നിർദേശവുമായി കേന്ദ്രം
തെക്കൻ ഗാസയിലെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള റഫാ അതിർത്തി തുറന്നുകൊടുക്കുന്നില്ലെന്നും കരാർപ്രകാരം ഗാസയിലേക്ക് സഹായം വർധിപ്പിക്കുന്നില്ലെന്നും ഹമാസ് നേതാവ് ഹൊസം ബദ്രാൻ പറഞ്ഞു. അതേസമയം, സമാധാന കരാറിന്റെ രണ്ടാം ഘട്ടം എത്രയും വേഗം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.English Summary:
Hamas: Second Phase of Peace Plan Impossible as Israel Violates Ceasefire\“
Pages:
[1]