LHC0088 Publish time 2025-12-10 06:20:55

26 വർഷത്തെ പക; ഹൈദരാബാദിൽ നടുറോഡിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തി

/uploads/allimg/2025/12/3698803379808706273.jpg



ഹൈദരാബാദ്∙ കാൽനൂറ്റാണ്ടത്തെ പക, വസ്തുക്കച്ചവടക്കാരനെ ക്രൂരമായി കൊലപ്പെടുത്തി അക്രമി സംഘം. വസ്തുക്കച്ചവടക്കാരനായ ജി.വെങ്കട രത്നമാണ് (54) കൊല്ലപ്പെട്ടത്. മകളെ സ്കൂളിൽവിട്ട് തിരികെ വരുമ്പോഴായിരുന്നു ആക്രമണം. റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം കൊലപാതകത്തിന് കാരണമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. കേസിലെ പ്രധാന പ്രതിയായ ചന്ദൻ സിങ് അറസ്റ്റിലായതോടെയാണ്26 വർഷത്തെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. ചന്ദന്റെ പിതാവ് സുദേഷ് സിങ്ങിന്റെ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട വെങ്കട രത്നം. 1999ൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സുദേഷ് കൊല്ലപ്പെട്ടു. വെങ്കട രത്നമാണ് സുദേഷിന്റെ വിവരങ്ങൾ പൊലീസിന് ചോർത്തിക്കൊടുത്തതെന്നായിരുന്നു ചന്ദൻ വിശ്വസിച്ചിരുന്നത്. ഇതിൽ ചന്ദനുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.

[*] Also Read കടയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, പിന്നെ ആരും കണ്ടില്ല; 19കാരിയുടെ തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവ്; കൊലപാതകം?


വർഷങ്ങളായി വെങ്കട രത്നത്തെ തിരഞ്ഞു നടക്കുകയായിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപാണ് വെങ്കട രത്നം ജവാഹർ നഗർ ഏരിയയിലാണ് താമസിക്കുന്നതെന്ന് ചന്ദന് മനസ്സിലായത്. തുടർന്ന് വെങ്കട രത്നത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെങ്കട രത്നത്തിന്റെ സ്കൂട്ടർ ഓട്ടോയിലും ബൈക്കിലുമെത്തിയ സംഘം തടഞ്ഞതിനു ശേഷം വയറിലും പുറത്തും കഴുത്തിലും പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം അക്രമികൾ രണ്ട് റൗണ്ട് വെടിയുമുതിർത്തു. English Summary:
Hyderabad Murder: A Hyderabad murder investigation has revealed a 26-year-old grudge as the motive for the killing of real estate dealer G. Venkata Ratnam. The main accused stating he was avenging his father\“s death in a 1999 police encounter.
Pages: [1]
View full version: 26 വർഷത്തെ പക; ഹൈദരാബാദിൽ നടുറോഡിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com