LHC0088 Publish time 2025-12-10 12:21:13

ഡേറ്റിങ് ആപ്പിൽ ഉപയോഗിച്ചത് കാമുകിയുടെ ചിത്രം, പുരുഷന്മാരുടെ വിശ്വാസം നേടിയെടുത്തു; ലക്ഷങ്ങൾ‌ തട്ടിയ വിദേശി പിടിയിൽ

/uploads/allimg/2025/12/4415641250860164452.jpg



ന്യൂഡൽഹി ∙ ഡേറ്റിങ് ആപ്പിൽ പെൺകുട്ടിയുടെ വ്യാജ പ്രൊഫൈൽ നിർമിക്കുകയും അതുവഴി പരിചയപ്പെട്ടയാളിൽനിന്നു പണം തട്ടുകയും ചെയ്ത കേസിൽ യുഗാണ്ട സ്വദേശി അറസ്റ്റിൽ. വീസ രേഖകളില്ലാതെ ബുറാഡി മേഖലയിൽ അനധികൃതമായി താമസിക്കുന്ന മൈക്കൽ ഇഗയാണു (38) പിടിയിലായത്.

[*] Also Read ഭക്ഷണച്ചെലവ് പങ്കിടുന്നതിനെച്ചൊല്ലി തർക്കം: സഹതാമസക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി 25 വർഷത്തിനു ശേഷം പിടിയില്‍


സ്വന്തം കാമുകിയുടെ ചിത്രം ഉപയോഗിച്ചാണു പ്രതി വ്യാജ പ്രൊഫൈൽ ഒരുക്കിയത്. സൗന്ദര്യവർധക ഉൽപന്നങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് പുരുഷന്മാരുടെ വിശ്വാസം നേടിയെടുക്കുന്ന ‘പെൺകുട്ടി’ അസമിൽനിന്നുള്ള അപൂർവ എണ്ണ വാങ്ങുകയും പിന്നീട് വിൽപന നടത്തുകയും ചെയ്യുന്ന ഒരു ലാഭകരമായ ബിസിനസ് ഐഡിയ എന്ന് പറഞ്ഞാണു പണം തട്ടിയത്. ഇത്തരത്തിൽ ഡൽഹി സ്വദേശിയിൽനിന്ന് 1.9 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

[*] Also Read വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’


ഇയാളിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, ആറ് ഡെബിറ്റ് കാർഡുകൾ, 22,500 രൂപ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഒന്നിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി റജിസ്റ്റർ ചെയ്ത കുറഞ്ഞത് 14 സൈബർ തട്ടിപ്പ് പരാതികളിൽ മൈക്കൽ ഇഗയ്ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Ugandan National Arrested in Dating App Fraud Case: Dating app fraud leads to arrest of Ugandan national in Delhi. He created fake profiles to scam people out of money, and Delhi police have arrested him for allegedly scamming a man of 1.9 lakh rupees.
Pages: [1]
View full version: ഡേറ്റിങ് ആപ്പിൽ ഉപയോഗിച്ചത് കാമുകിയുടെ ചിത്രം, പുരുഷന്മാരുടെ വിശ്വാസം നേടിയെടുത്തു; ലക്ഷങ്ങൾ‌ തട്ടിയ വിദേശി പിടിയിൽ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com