deltin33 Publish time 2025-12-10 16:21:07

കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥിക്കു നേരെ സിപിഎം ആക്രമണം; മർദ്ദനം വീടു കയറി പ്രചാരണം നടത്തുന്നതിനിടെ

/uploads/allimg/2025/12/2145564013337662990.jpg



ശ്രീകണ്ഠപുരം (കണ്ണൂർ) ∙ നഗരസഭ ചെരിക്കോട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിക്കും സഹപ്രവർത്തകർക്കും മർദനമേറ്റതായി ആരോപണം. സ്ഥാനാർഥി കെ.യു. ബെന്നി കട്ടിയാങ്കൽ (57), കൂടെ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരായ ഷിന്റോ ലൂക്ക, ജയിംസ് പണ്ടാരശ്ശേരിൽ എന്നിവർക്കാണ് ഇന്നലെ രാത്രി മർദ്ദനമേറ്റത്. പരുക്കേറ്റവർ ഇരിക്കൂർ സിഎച്ച്സിയിൽ ചികിൽസ തേടി.

[*] Also Read സുരേഷ് ഗോപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്; ഇത് എങ്ങനെയെന്ന് സുനിൽ കുമാർ


ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. വീടുകയറി പ്രചാരണം നടത്തുമ്പോൾ സിപിഎം പ്രവർത്തകർ അക്രമിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

[*] Also Read ‘നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായി, ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ പുറത്താക്കും, പ്രതിസന്ധി മനപൂർവം സൃഷ്ടിച്ചതെന്ന് സംശയം’
English Summary:
Congress Candidate Attacked in Kannur: Kerala election news focuses on the alleged attack on a Congress candidate and party workers in Sreekandapuram. The incident reportedly occurred during a door-to-door campaign, leading to injuries and treatment at Irrikur CHC.
Pages: [1]
View full version: കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥിക്കു നേരെ സിപിഎം ആക്രമണം; മർദ്ദനം വീടു കയറി പ്രചാരണം നടത്തുന്നതിനിടെ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com