cy520520 Publish time 2025-12-10 16:51:03

‘ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ അങ്ങനെ പറയാൻ പാടില്ലായിരുന്നു, എന്തുകൊണ്ട് പറഞ്ഞുവെന്ന് മനസിലാകുന്നില്ല’

/uploads/allimg/2025/12/411227051492103518.jpg



തിരുവനന്തപുരം ∙ നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്‍റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ. മുരളീധരൻ. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് മനസിലാകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

[*] Also Read പ്രസ്താവന വളച്ചൊടിച്ചു, എന്നും അതിജീവിതയ്ക്ക് ഒപ്പം: ‘യുടേൺ’ അടിച്ച് അടൂർ പ്രകാശ്


‘‘എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി. അദ്ദേഹം അത് ചെയ്യരുതായിരുന്നു. യുഡിഫ് യോഗം വിളിച്ചു കൂട്ടലാണ് കൺവീനറുടെ ജോലി. പാർട്ടി നിലപാട് പറയാൻ കെപിസിസി പ്രസിഡന്‍റ് ഉണ്ട്. നടിയെ ആക്രമിച്ച കേസിലെ നിലപാട് പ്രസിഡന്‍റ് നേരത്തെ തന്നെ പറഞ്ഞതാണ്. ‌അടൂർ പ്രകാശിന്‍റെ നിലപാട് പോളിങിനെ ബാധിച്ചിട്ടില്ല’’ – മുരളീധരൻ പറഞ്ഞു.

[*] Also Read സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങില്ല; എത്തുമെന്ന് ഉറപ്പുനൽകിയതായി സംഘാടകർ


തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ സാധ്യതയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല. വോട്ടർ പട്ടികയിൽ ഉണ്ടായ ആശയക്കുഴപ്പം പോളിങ് ശതമാനം കുറയാൻ കാരണമാണ്. വഞ്ചിയൂരിൽ അവസാന ദിവസം ചേർത്ത ഇരട്ട വോട്ടുകൾ പരിശോധിക്കാൻ സമയം കൊടുത്തില്ല. കഴിഞ്ഞ തവണ വോട്ട് ചെയ്ത പലർക്കും ഇത്തവണ വോട്ട് ഇല്ല. മൊത്തത്തിൽ ആശയകുഴപ്പം ഉണ്ടായി. ചില മേഖലയിൽ ബിജെപിക്ക് നിസംഗത ഉണ്ടായിരുന്നു. പഴയത് പോലെയുള്ള കേഡർ സിസ്റ്റം ഒന്നും സിപിഎമ്മിന് ഇല്ല. തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫിന് 50 ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും മുരളീധരൻ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
K Muraleedharan Criticizes Adoor Prakash\“s Statement: K Muraleedharan criticizes Adoor Prakash\“s statement in the actress assault case, questioning his judgment given his political experience. He believes it provided ammunition to opponents and asserts that the UDF\“s electoral prospects remain strong despite voting list issues.
Pages: [1]
View full version: ‘ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ അങ്ങനെ പറയാൻ പാടില്ലായിരുന്നു, എന്തുകൊണ്ട് പറഞ്ഞുവെന്ന് മനസിലാകുന്നില്ല’

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com