LHC0088 Publish time 2025-12-10 17:21:29

സന്ദീപ് വാരിയർക്ക് ആശ്വാസം, തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍; കേസ് പരിഗണിക്കുന്നത് മാറ്റി

/uploads/allimg/2025/12/2418008621779844214.jpg



തിരുവനന്തപുരം ∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പീഡന കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 15 ലേക്ക് മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ട് ഇന്നും ഹാജരാക്കിയില്ല.

[*] Also Read അതിജീവിതയെ അപമാനിച്ച കേസ്: സന്ദീപ് വാരിയരുടെയും രഞ്ജിതയുടെയും മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി


തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് എടുത്തത്. ഈ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി രാഹുല്‍ ഈശ്വറിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. English Summary:
Sandeep Warrier\“s arrest has been temporarily suspended: The recent developments provide some relief to Warrier regarding his ongoing case in Kerala.
Pages: [1]
View full version: സന്ദീപ് വാരിയർക്ക് ആശ്വാസം, തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com