പോളിങ് കുറവിൽ മുന്നണികൾക്ക് ആശങ്ക; നാളെ പരമാവധി വോട്ടർമാരെ എത്തിക്കാൻ നിർദേശം
/uploads/allimg/2025/12/5441158081996656584.jpgതിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിന്റെ അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കുറവ്. വോട്ടെടുപ്പു നടന്ന ഏഴു ജില്ലകളില്‍ 70.91% ആണ് പോളിങ്. കഴിഞ്ഞതവണ ഈ 7 ജില്ലകളിലായി തപാല്‍വോട്ട് ഉള്‍പ്പെടെ 73.85 % ആയിരുന്നു പോളിങ്. 2010, 2015 വര്‍ഷങ്ങളിലും ഇത്തവണത്തേക്കാള്‍ പോളിങ് രേഖപ്പെടുത്തിയിരുന്നു.
[*] Also Read എം.വി. ഗോവിന്ദനും ഭാര്യ ശ്യാമളയ്ക്കും വോട്ട് ചെയ്യാൻ അവസരമില്ല; ആഗ്രഹമുണ്ടായാലും വോട്ട് ചെയ്യാനാകാതെ ആന്തൂരിലെ 3593 പേർ
ഇക്കുറി എറണാകുളത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ്: 74.57%. ഏറ്റവും കുറവ് പത്തനംതിട്ടയിലും: 66.78%. തിരുവനന്തപുരം - 67.47, കൊല്ലം - 70.35, ആലപ്പുഴ-73.80, കോട്ടയം - 70.86, ഇടുക്കി - 71.78 എന്നിങ്ങനെയാണ് ബാക്കി ജില്ലകളിലെ പോളിങ് ശതമാനം. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 67 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലായിരുന്നു ഇന്നലത്തെ വിധിയെഴുത്ത്.
[*] Also Read സന്ദീപ് വാരിയർക്ക് ആശ്വാസം, തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍; കേസ് പരിഗണിക്കുന്നത് മാറ്റി
പോളിങ് ശതമാനം കുറഞ്ഞത് എല്ലാ മുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് വലിയ തോതില്‍ പ്രചാരണം നടത്തിയിട്ടും വോട്ട് ചെയ്യാന്‍ ആളുകള്‍ എത്തിയില്ല എന്ന യാഥാര്‍ഥ്യമാണ് നേതാക്കളെ വലയ്ക്കുന്നത്. 11ന് രണ്ടാം ഘട്ടം വോട്ടെടുപ്പു നടക്കുന്ന ഏഴു ജില്ലകളില്‍ പരാമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കാന്‍ നേതൃത്വം അണികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ഇന്നലെ വോട്ടിങ് യന്ത്രത്തകരാർ കണ്ടെത്തിയ ആലപ്പുഴ മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തിലും നാളെ റീപോളിങ് നടത്തും. 13നു രാവിലെ എട്ടിനാണു വോട്ടെണ്ണല്‍. English Summary:
Polling Percentage Declines in Kerala Local Body Election: Kerala Local Body Election sees a dip in polling percentage compared to previous years. The first phase recorded 70.91% voter turnout across seven districts, raising concerns among political fronts. Efforts are underway to maximize voter participation in the upcoming second phase.
Pages:
[1]