deltin33 Publish time 2025-12-10 21:51:27

ഐടിഐ വിദ്യാര്‍ഥി വാടകവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു; മുറി അകത്തുനിന്നും പൂട്ടിയ നിലയിൽ

/uploads/allimg/2025/12/4536275498444734663.jpg



കാസര്‍കോട് ∙ ഐടിഐ വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗല്‍പാടി ചെറുഗോളിയിൽ വാടകവീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകന്‍ ശിഹാബ് (19) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വാടകവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

[*] Also Read എട്ട് വർഷമായി നാട്ടിൽ പോകാതെ ഒമാനിൽ; പ്രവാസി മലയാളി തിരികെയെത്തുക ചേതനയറ്റ്, തീരാനോവ്


പുലര്‍ച്ചെ മാതാവ് ശിഹാബിനെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പുറത്തിറങ്ങി ജനലിലൂടെ നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ്: നബീസ. സഹോദരങ്ങൾ: ഇബ്രാഹിം സിനാന്‍, അബ്ദുല്‍ ഷബീര്‍, ഫാത്തിമത്ത് സുഹൈല.English Summary:
ITI Student Found Dead: ITI student suicide occurred in Kasaragod, where a 19-year-old was found dead in his rented room. The student was discovered hanging in his room early Wednesday morning and pronounced dead after being taken to the hospital.
Pages: [1]
View full version: ഐടിഐ വിദ്യാര്‍ഥി വാടകവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു; മുറി അകത്തുനിന്നും പൂട്ടിയ നിലയിൽ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com