‘നിങ്ങൾ ജയിച്ചാൽ വോട്ടർപട്ടികയിൽ പ്രശ്നമില്ല, തോറ്റാൽ പ്രശ്നം’: ലോക്സഭയിൽ അമിത് ഷാ–രാഹുൽ വാക്പോര്
/uploads/allimg/2025/12/243766088201081318.jpgന്യൂഡൽഹി∙ സമഗ്രവോട്ടർ പട്ടിക പരിഷ്ക്കരണ (എസ്ഐആർ) നടപടികളുമായി ബന്ധപ്പെട്ട ലോക്സഭയിലെ ചർച്ചയിൽ വാക്പോരുമായി അമിത്ഷായും രാഹുൽഗാന്ധിയും. വോട്ടുകൊള്ള സംബന്ധിച്ച തന്റെ ആരോപണങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ‘താൻ എന്തു സംസാരിക്കണം എന്നു താന്‍ തീരുമാനിക്കുമെന്ന്’ അമിത് ഷാ മറുപടി നൽകി.
[*] Also Read ‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക
വോട്ടർപട്ടികയിൽ യഥാർഥ വോട്ടർമാർ മാത്രമേയുള്ളൂ എന്ന് ഉറപ്പാക്കാനാണ് പരിഷ്ക്കരണ നടപടികളെന്ന് അമിത്ഷാ പറഞ്ഞു. ‘‘നിങ്ങൾ ജയിക്കുമ്പോൾ വോട്ടർ പട്ടികയിൽ പ്രശ്നങ്ങളില്ല. പുതു വസ്ത്രം ധരിച്ച് നിങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. ബിഹാറിലെ പോലെ നിങ്ങൾ പരാജയപ്പെട്ടാൽ, വോട്ടർ പട്ടികയിൽ പ്രശ്നമുണ്ടെന്ന് പറയും. ഈ ഇരട്ട നിലപാട് വിലപ്പോകില്ല’’– അമിത്ഷാ പറഞ്ഞു. ജനാധിപത്യത്തെ കോൺഗ്രസ് അട്ടിമറിച്ചു. ചില കുടുംബങ്ങൾ തലമുറകളായി വോട്ടു മോഷ്ടിക്കുന്നവരാണെന്നും അമിത്ഷാ പറഞ്ഞു.
[*] Also Read ചെങ്കോൽ കഴിഞ്ഞു, നെഹ്റുവിനെ വീണ്ടും ‘വില്ലനാക്കി’ ബിജെപി: സൃഷ്ടിച്ചെടുത്ത വന്ദേമാതര തീയതിയുമായി ‘ബംഗാൾ വാം അപ്’
തിരഞ്ഞെടുപ്പ് കമ്മിഷണർമാർ പദവിയിലിരിക്കെ എടുക്കുന്ന ഏതു നടപടിക്കും എന്തുകൊണ്ടാണ് നിയമപരിരക്ഷ നൽകിയതെന്ന് ആദ്യം മറുപടി നൽകാൻ ഷായോട് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. തന്റെ വാർത്താ സമ്മേളനങ്ങളിൽ നിന്നു ചില തിരഞ്ഞെടുത്ത ഉദാഹരണങ്ങൾ മാത്രമാണ് ആഭ്യന്തര മന്ത്രി വിശദീകരിച്ചതെന്ന് രാഹുൽഗാന്ധി പറഞ്ഞു. തന്റെ മൂന്നു വാർത്താ സമ്മേളനങ്ങളെക്കുറിച്ച് ഒരു സംവാദം നടത്താൻ വെല്ലുവിളിക്കുന്നതായും രാഹുൽ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
രാഹുലിന്റെ ആരോപണങ്ങളോട് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചിട്ടുണ്ടെന്ന് അമിത്ഷാ പറഞ്ഞു. ഹരിയാനയിലെ ഒരു വീട്ടിൽനിന്ന് 501 വോട്ടുകൾ രേഖപ്പെടുത്തിയതായി രാഹുൽ അവകാശപ്പെട്ടു. 265-ാം നമ്പർ വീട് ഒരു ചെറിയ വാസസ്ഥലമല്ല. പൂർവികർ നൽകിയ ഒരു ഏക്കർ ഭൂമിയിൽ നിർമിച്ച ഒന്നിലധികം വീടുകളാണ് അവിടെയുള്ളതെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. English Summary:
Amit shah Rahul Gandhi Debate: Amit Shah and Rahul Gandhi engage in a fiery war of words in the Lok Sabha over voter list revision.
Pages:
[1]