deltin33 Publish time 2025-12-10 23:21:20

‘ശ്രീരാമന്റെ അസ്ത്രാലയമാണ് ഓസ്ട്രേലിയ ആയത്’: പൂക്കി ബാബയുടെ അവകാശവാദം വൈറൽ, ട്രോൾ മഴ

/uploads/allimg/2025/12/7268765003707216866.jpg



ന്യൂ‍ഡൽഹി∙ ആത്മീയ നേതാവ് അനിരുദ്ധാചാര്യ (പൂക്കി ബാബ) ഓസ്ട്രേലിയയുടെ പേരിനെക്കുറിച്ച് വിശദീകരിക്കുന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറൽ. രാമ-രാവണ യുദ്ധത്തിനുശേഷം ആയുധങ്ങൾ സൂക്ഷിക്കാൻ കണ്ടെത്തിയ അസ്ത്രാലയം (ആയുധപ്പുര) ആണ് പിന്നീട് ഓസ്ട്രേലിയ ആയതെന്നാണ് പൂക്കി ബാബ വിശദീകരിച്ചത്. ‘ഓസ്ട്രേലിയയുടെ യാഥാര്‍ഥ്യം’ എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിഡിയോയ്ക്കെതിരെ ട്രോളുകളും പ്രവഹിച്ചു. ‘അങ്ങനെയെങ്കില്‍, ഐഫോണിന്റെ കണ്ടുപിടുത്തം നടത്തിയത് ഐസക് ന്യൂട്ടണ്‍ ആയിരിക്കുമല്ലോ’ എന്നായിരുന്നു ഒരു കമന്റ്. 7 ലക്ഷത്തിൽ അധികം ആളുകളാണ് വിഡിയോ കണ്ടത്.

[*] Also Read സിൽക്കിനു പകരം 350ന്റെ പോളിയെസ്റ്റർ തുണി; ബില്ലിൽ 1300: തിരുപ്പതിയിൽ ദുപ്പട്ട തട്ടിപ്പ്, നഷ്ടം 54 കോടി


രാമ–രാവണ യുദ്ധപശ്ചാത്തലം പരിചയപ്പെടുത്തിയാണ് വിഡിയോ ആരംഭിക്കുന്നത്. ‘‘രാവണന്റെ ഒരു ലക്ഷം മക്കള്‍, ഒന്നര ലക്ഷം പേരക്കുട്ടികള്‍, രാവണന്റെ സൈനികര്‍ എല്ലാവരെയും രാമസൈന്യം കൊന്നൊടുക്കി. കൊല്ലപ്പെട്ടവരുടെയെല്ലാം ആയുധങ്ങള്‍ അനാഥമായി. ലങ്കയിൽ ആയുധങ്ങള്‍ കൂമ്പാരമായി. ഈ ആയുധങ്ങള്‍ സാധാരണക്കാരുടെ കൈയില്‍ കിട്ടിയാല്‍ എന്താവും സ്ഥിതി? രാവണന്റെയോ മേഘനാഥന്റെയോ വാളുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന് ശ്രീരാമന്‍ ഭയന്നു. ആയുധങ്ങള്‍ ലങ്കയില്‍നിന്ന് അകലെയുള്ള സ്ഥലത്ത് ഉപേക്ഷിക്കാന്‍ സൈനികരോട് രാമൻ പറഞ്ഞു. ആയുധങ്ങള്‍ സൂക്ഷിക്കാന്‍ കണ്ടെത്തിയ ദ്വീപാണ് അസ്ത്രാലയം ആയത്. ആ ദ്വീപാണ് പിന്നീട് ഓസ്ട്രേലിയ എന്നറിയപ്പെട്ടത്’’–അനിരുദ്ധാചാര്യ പറയുന്നു.

[*] Also Read വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; വേദനസംഹാരി എങ്ങനെ വീട്ടിലുണ്ടാക്കാം? അവ പ്രവർത്തിക്കുന്നത് എങ്ങനെ?


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @venom1s എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Aniruddhacharya\“s Controversial Theory on Australia\“s Origin: The Aniruddhacharya Australia claim has gone viral, with the spiritual leader stating the continent\“s name originates from \“Astralayam,\“ a place where weapons from the Rama-Ravana war were stored. This theory, shared in a widely viewed video, has sparked significant discussion and trolling on social media.
Pages: [1]
View full version: ‘ശ്രീരാമന്റെ അസ്ത്രാലയമാണ് ഓസ്ട്രേലിയ ആയത്’: പൂക്കി ബാബയുടെ അവകാശവാദം വൈറൽ, ട്രോൾ മഴ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com