വോട്ടു ചെയ്യുന്നത് മൊബൈലിൽ ചിത്രീകരിച്ചു; ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തു, യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
/uploads/allimg/2025/12/3279716058097591410.jpgതിരുവനന്തപുരം ∙ വോട്ട് രേഖപ്പെടുത്തുന്നത് ഫോണിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ഡിസംബര്‍ 9 ന് നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നെടുമങ്ങാട് കായ്പാടി സ്വദേശി എസ്.എസ്.സെയ്താലിക്കെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റാണ് സെയ്താലി.
[*] Also Read പോളിങ് കുറഞ്ഞതെന്ത്? 20 ലക്ഷം സ്ത്രീകള്‍ വോട്ടു ചെയ്തില്ല, അന്ന് തുണച്ചത് ‘വർക്ക് ഫ്രം ഹോം’, ആശങ്കയിൽ മുന്നണികൾ
ഭാരതീയ ന്യായസംഹിതയിലെ 192 -ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മൂന്നുമാസം വരെ തടവോ പിഴയോ ലഭിക്കാം. വോട്ടർക്കെതിരെ കേസെടുത്തതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. English Summary:
Voter Booked for Filming Vote: Voting video posted on Instagram leads to legal trouble for a voter in Kerala. The voter in Nedumangad faces charges for filming and posting his vote, potentially facing imprisonment or fines.
Pages:
[1]