പെൺസുഹൃത്തിനെച്ചൊല്ലി തർക്കം; സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴൽക്കിണറിലെറിഞ്ഞു, യുവാവ് അറസ്റ്റിൽ
/uploads/allimg/2025/12/7312965682930199417.jpgഗാന്ധിനഗർ ∙ ഗുജറാത്തിൽ പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴൽക്കിണറിലെറിഞ്ഞു. നഖത്രാന സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് കിഷോറിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. നഖത്രാനയിലെ മുരു ഗ്രാമത്തിൽ നിന്നുള്ളയാളാണ് രമേഷ്. ഡിസംബർ 2ാം തീയതി മുതൽ യുവാവിനെ കാണാനില്ലായിരുന്നു. പിന്നാലെ രമേഷിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. കിഷോറിനെ പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ സംസാരത്തിൽ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്നും കിഷോർ പൊലീസിനോട് പറഞ്ഞു.
[*] Also Read വീണ്ടും രഘുറാം രാജൻ; ‘അമിതാവേശം വേണ്ട’, 8% വളർന്നാലും ചൈനയ്ക്കും യുഎസിനും ഒപ്പമെത്താൻ ഇപ്പോൾ ഇന്ത്യയ്ക്കാവില്ല!
വിവാഹിതയായ യുവതിയുമായി ഏതാനും നാളുകളായി രമേഷ് അടുപ്പത്തിലായിരുന്നു. ഇതേ യുവതിക്ക് കിഷോർ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയയ്ക്കുകയും താനുമായി സൗഹൃദത്തിലാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇക്കാര്യം യുവതി രമേഷിനെ അറിയിച്ചു. ഇതേത്തുടർന്ന് കിഷോറും രമേഷും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിലാണ് കിഷോർ രമേഷിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കത്തി ഉപയോഗിച്ച് രമേഷിന്റെ തലയും കൈകാലുകളും മുറിച്ചു. ശേഷം ഇവ കുഴൽക്കിണറിലെറിയുകയും ബാക്കി ഭാഗങ്ങൾ കത്തിക്കുകയും ചെയ്തു. മൃതദേഹം കത്തിക്കാൻ പ്രായപൂർത്തിയാകാത്ത ഒരു വ്യക്തിയും സഹായിച്ചെന്നും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.
[*] Also Read ‘നിങ്ങൾ ജയിച്ചാൽ വോട്ടർപട്ടികയിൽ പ്രശ്നമില്ല, തോറ്റാൽ പ്രശ്നം’: ലോക്സഭയിൽ അമിത് ഷാ–രാഹുൽ വാക്പോര്
യുവാവിന്റെ മൊഴിയ്ക്ക് പിന്നാലെ സംഭവ സ്ഥലത്തെത്തിയ നഖത്രാന പൊലീസ് കുഴൽക്കിണറില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ ചില ശരീരഭാഗങ്ങളും ഉണ്ടായിരുന്നു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @HateDetectors എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്) English Summary:
Gujarat murder case: A man was arrested in Gujarat for murdering his friend and dismembering the body after a dispute over a female friend. The victim\“s body parts were disposed of in a well, and the suspect confessed to the crime.
Pages:
[1]