deltin33 Publish time 2025-12-11 02:51:30

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പുരിൽ; സംസ്ഥാനത്തെത്തുന്നത് ആദ്യം, സുരക്ഷ ശക്തമാക്കി

/uploads/allimg/2025/12/9043508154862545377.jpg



ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി നാളെ മണിപ്പുരിലെത്തും. രാഷ്ട്രപതി ആദ്യമായാണ് മണിപ്പുരിലെത്തുന്നത്. സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. ഇംഫാലിൽ എത്തുമ്പോൾ രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. തുടർന്ന്, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതിചരിത്രപ്രസിദ്ധമായ മാപാൽ കാങ്‌ജീബുങ്ങ് സന്ദർശിക്കും.

[*] Also Read ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ പ്രചാരണവുമായി മോദി; ഇതിനകം കൈമാറിയത് 2,000 കോടി


വൈകുന്നേരം ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്ററിൽ മണിപ്പുർ സർക്കാർ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും. ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നുപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കും. മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കും. English Summary:
President Murmu\“s First Manipur Visit: President Murmu visits Manipur for a two-day visit, marking her first trip to the state. The visit includes attending a reception organized by the Manipur government and laying the foundation stone for development projects. She will also pay tribute to the brave women warriors at the Nupi Lal Memorial Complex in Imphal.
Pages: [1]
View full version: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പുരിൽ; സംസ്ഥാനത്തെത്തുന്നത് ആദ്യം, സുരക്ഷ ശക്തമാക്കി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com