മൂത്രത്തിൽ കല്ലിന് യുട്യൂബ് നോക്കി ശസ്ത്രക്രിയ; 25,000 രൂപ ചെലവ്, ഞരമ്പുകൾ മുറിച്ചുമാറ്റി, യുവതിക്ക് ദാരുണാന്ത്യം
/uploads/allimg/2025/12/6160801689801697186.jpgലക്നൗ∙ ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിന്റെ ഉടമയും മരുമകനും യുട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് യുവതി മരിച്ചു. മുനിഷ്ര റാവത്താണ് മരിച്ചത്. ക്ലിനിക്കിന്റെ ഉടമ ഗ്യാൻ പ്രകാശ് മിശ്രയ്ക്കും മരുമകൻ വിവേക് കുമാർ മിശ്രയ്ക്കും എതിരെ പൊലീസ് കേസെടുത്തു. ഒളിവിൽപോയ ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
[*] Also Read പെൺസുഹൃത്തിനെച്ചൊല്ലി തർക്കം; സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴൽക്കിണറിലെറിഞ്ഞു, യുവാവ് അറസ്റ്റിൽ
മുനിഷ്ര റാവത്തിന് മൂത്രത്തിൽ കല്ലുമായി ബന്ധപ്പെട്ട അസുഖമായിരുന്നു. ഡിസംബർ അഞ്ചിന് ഭർത്താവ് തേബഹദൂർ റാവത്ത് ഇവരെ ക്ലിനിക്കിൽ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഉടമ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിച്ചു. 25,000 രൂപ ചെലവ് വരുമെന്നും അറിയിച്ചു. ശസ്ത്രക്രിയക്ക് മുൻപ് ഭർത്താവ് 20,000 രൂപ ഫീസ് അടച്ചതായി പൊലീസ് പറയുന്നു.
[*] Also Read ഇന്ത്യയിലേക്ക് 1.4 ലക്ഷം കോടി! ലോകം ഞെട്ടുന്ന ഭീമൻ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്; വമ്പൻ നേട്ടങ്ങൾ എന്തൊക്കെ?
ഗ്യാൻ പ്രകാശ് മിശ്ര മദ്യലഹരിയിലായിരുന്നെന്നും, ശസ്ത്രക്രിയ സംബന്ധിച്ച യുട്യൂബ് വിഡിയോ കണ്ടതായും ഭർത്താവ് പൊലീസിനു മൊഴി നൽകി. വിഡിയോ കണ്ടശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്. മിശ്ര തന്‍റെ ഭാര്യയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കിയെന്നും നിരവധി ഞരമ്പുകൾ മുറിച്ചെന്നും ഭർത്താവിന്റെ മൊഴിയിലുണ്ട്. ഡിസംബർ ആറിന് വൈകുന്നേരം യുവതി മരിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ശസ്ത്രക്രിയ നടത്തുമ്പോൾ മിശ്രയുടെ മരുമകൻ വിവേക് കുമാർ മിശ്ര സഹായിയായി ഉണ്ടായിരുന്നു. വിവേക് കുമാർ മിശ്ര റായ്ബറേലിയിലെ ഒരു ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനാണ്. സർക്കാർ ജോലിയുടെ മറവിലാണ് അനധികൃത ക്ലിനിക്ക് വർഷങ്ങളായി പ്രവർത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ക്ലിനിക്ക് പൊലീസ് അടച്ചുപൂട്ടി.English Summary:
Woman Dies in UP After Botched Operation in Illegal Clinic: A woman in Barabanki, UP, has died after the owner of an illegal clinic and his son-in-law performed a botched surgery by watching YouTube.
Pages:
[1]