ലൊസാഞ്ചലസിൽ നാഷനൽ ഗാർഡിനെ വിന്യസിക്കുന്നത് തടഞ്ഞ് കോടതി; ട്രംപിന് തിരിച്ചടി
/uploads/allimg/2025/12/8496350703863036560.jpgന്യൂയോർക്ക് ∙ ലൊസാഞ്ചലസിൽ നാഷനൽ ഗാർഡിനെ വിന്യസിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം തടഞ്ഞ് കോടതി. നാഷനൽ ഗാർഡിനെ സംസ്ഥാന ഗവർണറുടെ നിയന്ത്രണത്തിലേക്ക് തിരികെ മാറ്റാനും ഫെഡറൽ ജഡ്ജി ഉത്തരവിട്ടു.
[*] Also Read ‘മിസൈൽ ആക്രമണങ്ങൾക്കിടെ ജനങ്ങൾ എങ്ങനെ വോട്ട് ചെയ്യും?; സുരക്ഷ ഉറപ്പാക്കുമെങ്കിൽ 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്’
കുടിയേറ്റ അധികാരികൾക്കെതിരായ സമീപകാല പ്രതിഷേധങ്ങൾ കലാപത്തിന് തുല്യമാണെന്നു കണക്കാക്കി സംസ്ഥാന നാഷനൽ ഗാർഡ് യൂണിറ്റുകളുടെ ഫെഡറൽ നിയന്ത്രണം ഏറ്റെടുത്ത് ലൊസാഞ്ചലസിൽ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കമാണ് ജില്ലാ ജഡ്ജി ചാൾസ് ബ്രെയർ തടഞ്ഞത്. ഇതേക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായില്ല.
അടിയന്തരാവസ്ഥയിൽ സംസ്ഥാന നാഷനൽ ഗാർഡ് യൂണിറ്റുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനം പുനഃപരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന ഭരണകൂടത്തിന്റെ വാദവും കോടതി തള്ളി. ‘നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ സ്ഥാപകർ അതിനെ രൂപകൽപ്പന ചെയ്തത് നിയന്ത്രണങ്ങളുടെയും സന്തുലിതാവസ്ഥയുടെയും സംവിധാനമായിട്ടാണ്. എന്നാൽ, പ്രതികൾ വ്യക്തമാക്കുന്നത് അവർക്കാവശ്യമുള്ള ഒരേയൊരു ചെക്ക് ഒരു ബ്ലാങ്ക് ചെക്ക് ആണെന്നാണ്’ –ജില്ലാ ജഡ്ജി ചാൾസ് ബ്രെയർ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
New York: Court Blocks Trump\“s Plan to Deploy National Guard in Los Angeles
Pages:
[1]