ബസിന്റെ ടയർ കയറിയിറങ്ങി; ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം
/uploads/allimg/2025/12/5473182002814781662.jpegഎടത്വ∙ ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതി വാഹനാപകടത്തിൽ മരിച്ചു.തലവടി കുന്തിരിക്കൽചെത്തിപ്പുരയ്ക്കൽ സ്കൂളിനു സമീപം കണിച്ചേരിൽ മെറിന (24) ആണു മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ തകഴി കോളമംഗലം മുട്ടേൽ കലുങ്കിനു സമീപം വച്ചായിരുന്നു അപകടം. കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ, ഇതിനു പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് വലത്തോട്ട് വെട്ടിക്കുകയും മെറിനയും ഭർത്താവും സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിലിൽ തട്ടുകയുമായിരുന്നു.
[*] Also Read നാടുമുഴുവൻ തിരയുമ്പോൾ വീട്ടിൽനിന്ന് ഒന്നരകിലോമീറ്റർ അകലെ ചിത്രപ്രിയയുടെ മൃതദേഹം; പെട്ടെന്നുള്ള ദേഷ്യത്തിൽ ആക്രമിച്ചെന്ന് പ്രതി
നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്നും താഴെ വീണ യുവതിയുടെ മുകളിൽ കൂടി ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. ബൈക്കുമായി 10 മീറ്ററോളം ബസ് മുന്നോട്ടു പോകുകയും ചെയ്തു. ഇടപ്പള്ളി മാതാ അമൃതാനന്ദമയി ഹോസ്പിറ്റലിൽ നഴ്സാണ് മെറിൻ. ജോലി കഴിഞ്ഞ് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഭർത്താവുമൊത്ത് വീട്ടിലേക്ക് വരുന്നതിനിടെ ആയിരുന്നു അപകടം.
[*] Also Read മൂത്രത്തിൽ കല്ലിന് യുട്യൂബ് നോക്കി ശസ്ത്രക്രിയ; 25,000 രൂപ ചെലവ്, ഞരമ്പുകൾ മുറിച്ചുമാറ്റി, യുവതിക്ക് ദാരുണാന്ത്യം
English Summary:
Road Accident claims the life of a woman: Alappuzha accident claims the life of a young nurse. The accident occurred near Ambalapuzha when a private bus collided with the victim\“s bike while overtaking a KSRTC bus, resulting in the tragic death of the nurse.
Pages:
[1]