സിഗററ്റ് കടമായി നൽകിയില്ല; കടയുടമയെ ക്രൂരമായി മർദിച്ച് യുവാക്കൾ
/uploads/allimg/2025/12/2276758060792781914.jpgഭോപ്പാൽ∙ സിഗററ്റ് കടമായി നൽകാത്തതിനെ തുടർന്നു കടക്കാരനെ റോഡിലിട്ട് ഒരു സംഘം യുവാക്കൾ ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ഗാദ്രൗളി ഗ്രാമത്തിൽ വച്ചാണ് സംഭവം. കടക്കാരനായ മുല്ലു എന്നറിയപ്പെടുന്നമൂൽചന്ദ് കുശ്വാഹയെയാണു യുവാക്കൾ ക്രൂരമായി ആക്രമിച്ചത്.
[*] Also Read മൂത്രത്തിൽ കല്ലിന് യുട്യൂബ് നോക്കി ശസ്ത്രക്രിയ; 25,000 രൂപ ചെലവ്, ഞരമ്പുകൾ മുറിച്ചുമാറ്റി, യുവതിക്ക് ദാരുണാന്ത്യം
ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അടുത്ത ഗ്രാമത്തിൽ നിന്നെത്തിയ ഒരു സംഘം യുവാക്കൾ മുല്ലുവിനോട് സിഗററ്റ് കടമായി ആവശ്യപ്പെട്ടു. എന്നാൽ മുല്ലു ഇതിനു വിസമ്മതിച്ചതോടെ രാഹുൽ ശുക്ല എന്നയാൾ മോശമായി പെരുമാറാൻ തുടങ്ങി. വാക്കുതർക്കം പെട്ടെന്ന് അക്രമത്തിൽ കലാശിക്കുകയും ചെയ്തു.മിനിറ്റുകൾക്കുള്ളിൽ മൂന്നു യുവാക്കൾ കൂടി ആക്രമണത്തിൽ പങ്കുചേർന്നു.
[*] Also Read പെൺസുഹൃത്തിനെച്ചൊല്ലി തർക്കം; സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴൽക്കിണറിലെറിഞ്ഞു, യുവാവ് അറസ്റ്റിൽ
അക്രമികൾ കടയുടമയെ റോഡിൽ തള്ളിയിട്ട് വടികൊണ്ട് തുടരെ മർദിക്കുന്നത് പ്രചരിക്കുന്ന വിഡിയോയിൽ കാണാം. വടികൊണ്ട് ആവർത്തിച്ച് അടിക്കുകയും, വേദനകൊണ്ട് നിലവിളിക്കുന്ന അദ്ദേഹത്തെ ചവിട്ടുകയും ചെയ്യുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. കടക്കാരനെ മർദ്ദിക്കുന്നതിനിടെ അക്രമികൾ ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം. അതേസമയം കാഴ്ചക്കാരായി നിന്നവർ ഇടപെടുന്നതിന് പകരം ഈ അക്രമം ഫോണിൽ പകർത്തുകയാണ് ചെയ്തത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നാല് പേർക്കതെിരെ പൊലീസ് കേസെടുത്തു. ‘‘ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും’’– പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. English Summary:
Youths Brutally Beat Shopkeeper : A shopkeeper in Madhya Pradesh was brutally assaulted for refusing to give cigarettes on credit. Police have registered a case and are investigating the incident.
Pages:
[1]