LHC0088 Publish time 2025-12-11 07:21:13

രണ്ടാംഘട്ടം: 7 ജില്ലകളിൽ ഇന്നു പോളിങ്

/uploads/allimg/2025/12/2351427611778998298.jpg



തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് ഇന്ന്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. സമയം രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ.



12,391 വാർഡിൽ ഇന്ന് ജനവിധി

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്, 7 ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റി, 3 കോർപറേഷൻ എന്നിവിടങ്ങളിലായി 12,391 വാർഡുകളിലാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6ന് അവസാനിക്കും.

[*] Also Read പോളിങ് കുറഞ്ഞതെന്ത്? 20 ലക്ഷം സ്ത്രീകള്‍ വോട്ടു ചെയ്തില്ല, അന്ന് തുണച്ചത് ‘വർക്ക് ഫ്രം ഹോം’, ആശങ്കയിൽ മുന്നണികൾ


കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിലും മലപ്പട്ടം, കണ്ണപുരം ഗ്രാമപ്പഞ്ചായത്തുകളിലായി 9 വാർഡുകളിലും കാസർകോട് ജില്ലയിലെ മംഗൽപാടി, മടിക്കൈ ഗ്രാമപ്പഞ്ചായത്തുകളിലെ ഓരോ വാർഡിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ വോട്ടെടുപ്പില്ല. യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിമ്പാടം ഏഴാം വാർഡിലെ വോട്ടെടുപ്പു മാറ്റി. എന്നാൽ, ഈ വാർഡിലെ പോളിങ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്നുണ്ടാകും.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം

ആകെ വോട്ടർമാർ 1,53,37,176

പുരുഷൻമാർ 72,46,269

സ്ത്രീകൾ 80,90,746

ട്രാൻസ്ജെൻഡർ 161

പ്രവാസി വോട്ടർ 3293

ആകെ സ്ഥാനാർഥികൾ 38,994

പുരുഷൻമാർ 18,974

സ്ത്രീകൾ 20,020

ഗ്രാമപ്പഞ്ചായത്ത് 28,274

ബ്ലോക്ക് പഞ്ചായത്ത് 3742

ജില്ലാ പഞ്ചായത്ത് 681

മുനിസിപ്പാലിറ്റി 5546

കോർപറേഷൻ 751 English Summary:
Phase 2 polling of the Kerala Local Body Election 2025 is progressing in seven districts - Malappuram, Palakkad, Thrissur, Kozhikode, Wayanad, Kannur, Kasaragod. This live update covers real-time polling status, voter turnout, and district-wise developments as Kerala’s second phase of local body voting continues across these major regions. Stay tuned for continuous polling updates, turnout reports, and key highlights from all seven districts.
Pages: [1]
View full version: രണ്ടാംഘട്ടം: 7 ജില്ലകളിൽ ഇന്നു പോളിങ്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com