‘നിങ്ങളുടെ ഔദാര്യം വേണ്ട; ഈ കടലാസ് കഷ്ണത്തിന് ഒരു വിലയുമില്ല’, കേന്ദ്രസർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
/uploads/allimg/2025/12/2289553572885645467.jpgകൽക്കത്ത∙ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച മാനദണ്ഡങ്ങൾ വിവരിക്കുന്ന കേന്ദ്ര സർക്കാരിന്റെ കുറിപ്പ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കീറിയെറിഞ്ഞു. മൂല്യമില്ലാത്തതും അപമാനകരവുമായ ഉത്തരവാണിതെന്നു പറഞ്ഞായിരുന്നു കുറിപ്പ് മമത ബാനർജി കീറിയെറിഞ്ഞത്. ഡൽഹിയുടെ ഔദാര്യം തേടാതെ സംസ്ഥാനം സ്വന്തമായി തൊഴിൽ പദ്ധതി നടപ്പാക്കുമെന്നും മമത പ്രതിജ്ഞയെടുത്തു.
[*] Also Read ഒറ്റയ്ക്കല്ല, ഒരുമിച്ച്; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ഫഡ്നാവിസ്
റാസ് മേല ഗ്രൗണ്ടിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ മമത കീറിയെറിഞ്ഞത്. അസൂയയും വിദ്വേഷവും കാരണം കേന്ദ്ര സർക്കാർ ബംഗാളിനെതിരെ ഫണ്ട് ആയുധമാക്കുകയും ഗ്രാമീണ ക്ഷേമ പദ്ധതികളെ ഞെരുക്കുകയും ചെയ്യുകയാണെന്നു മമത ആരോപിച്ചു. ഓരോ പാദത്തിലും തൊഴിൽ ബജറ്റ് സമർപ്പിക്കുക, ജോലിക്ക് മുൻപ് നിർബന്ധിത പരിശീലനം നൽകുക എന്നിവയുൾപ്പെടെ അസംബന്ധവും കർശനവുമായ നിബന്ധനകൾ കേന്ദ്രം അടിച്ചേൽപ്പിച്ചതായും കേന്ദ്രത്തിൽ നിന്ന് ലഭിച്ച കത്ത് പരാമർശിച്ചുകൊണ്ട് മമത പറഞ്ഞു.
[*] Also Read രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പുരിൽ; സംസ്ഥാനത്തെത്തുന്നത് ആദ്യം, സുരക്ഷ ശക്തമാക്കി
‘‘ഡിസംബർ 6 മുതൽ ത്രൈമാസ തൊഴിൽ ബജറ്റ് സമർപ്പിക്കണമെന്നാണു ലഭിച്ച കത്തിൽ പറയുന്നത്. കർശനമായ ഒരു വ്യവസ്ഥ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. പക്ഷേ ഇതൊക്കെ ചെയ്യാൻ എവിടെയാണു സമയം? ഇത് ഡിസംബർ മാസമാണ്, അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പും വരും. പരിശീലനം നൽകണമെന്നും അവർ പറയുന്നു. നിങ്ങൾ എപ്പോൾ പരിശീലനം നൽകും? എപ്പോൾ ജോലി കൊടുക്കും? ഈ കടലാസ് കഷണത്തിന് ഒരു വിലയുമില്ലെന്ന് ഞാൻ പറയുന്നു. ഞങ്ങൾ അധികാരത്തിൽ തിരിച്ചെത്തും. കർമ്മശ്രീക്ക് കീഴിൽ ഞങ്ങൾ 70 ദിവസത്തെ തൊഴിൽ നൽകുന്നുണ്ട്. അത് 100 ദിവസമായി ഉയർത്തും. ഞങ്ങൾക്ക് നിങ്ങളുടെ ഔദാര്യം വേണ്ട. അതുകൊണ്ടാണ് ഞാൻ ഈ കുറിപ്പ് കീറിയെറിയുന്നത്. ഇതൊരു അവഹേളനമായി ഞാൻ കരുതുന്നു’’– മമത ബാനർജി ജനക്കൂട്ടത്തോട് വിശദീകരിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Bengal vs Centre: Mamata Calls Central Govt Order an \“Insult,\“ Tears it Up at Rally
Pages:
[1]